
ദേശീയ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ( എന്‍എഫ്ഡിസി) ചെയര്‍മാനായി നടന്‍ കൃഷ്ണകുമാര്‍ ഔദ്യോഗികമായി ചുമതലയേറ്റു. കൃഷ്ണകുമാര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ചുമതലയേറ്റ ശേഷം സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിപുലമായ കൂടിക്കാഴ്ചകള്‍ നടത്തിയെന്നും ഏറെ ഫലപ്രദമായ ചര്‍ച്ചകളാണ് നടന്നതെന്നും കൃഷ്ണകുമാര്‍ കുറിച്ചു.
മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞ ദിവസം കൃഷ്ണകുമാറിന് ആശംസകള്‍ നേര്‍ന്ന് മൂത്തമകള്‍ അഹാന കുറിപ്പ് പങ്കുവെച്ചിരുന്നു. അച്ഛന്റെ ഈ പുതിയ യാത്ര കാണുന്നതില്‍ തങ്ങള്‍ ആവേശത്തിലും ത്രില്ലിലുമാണെന്നാണ് അഹാന കുറിച്ചത്.
സ്ഥിരോത്സാഹവും ഉളളിലെ തീയുമാണ് അച്ഛനെ ഇവിടെ എത്തിച്ചതെന്നും അഹാന കുറിച്ചു. അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും അഹാന നന്ദിയും അറിയിച്ചു. കാശ്മീരം എന്ന മലയാള ചിത്രത്തിലൂടെയാണ് കൃഷ്ണകുമാര്‍ സിനിമാ രംഗത്തേക്ക് എത്തിയത്.
അതിനുശേഷം നിരവധി മലയാള സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. 2021 ഫെബ്രുവരിയില്‍ ബിജെപിയില്‍ ചേര്‍ന്ന കൃഷ്ണകുമാര്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചിരുന്നു.
കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NFDC) ചെയർമാൻ & ഡയറക്ടറായി ഇന്ന് ഔദ്യോഗികമായി ചുമതലയേറ്റു.ചുമതലയേറ്റ ശേഷം സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി വിപുലമായ കൂടിക്കാഴ്ചകൾ നടത്തി. ഏറെ ഫലപ്രദമായ ചർച്ചകളാണ് നടന്നത്..ജയ്‌ഹിന്ദ്






