കോയമ്പത്തൂര്‍: മഹാശിവരാത്രി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കോയമ്പത്തൂരിലെത്തും. വെള്ളിങ്കിരി മലയിടിവാരത്തിലെ ഈഷ യോഗകേന്ദ്രത്തിലെ 112 അടി ഉയരമുള്ള ആദിയോഗിയുടെ ശില അനാച്ഛാദനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തുന്നത്. നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വൈകിട്ട് ആറോടെയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുക. പ്രധാനമന്ത്രിക്കൊപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജ് എന്നിവരും പങ്കെടുക്കും. കേരളത്തെ പ്രതിനിധീകരിച്ച് ഗവര്‍ണര്‍ പി. സദാശിവം, പുതുശ്ശേരി ഗവര്‍ണര്‍ കിരണ്‍ബേദി എന്നിവരും പങ്കെടുക്കും.






