
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ജയലളിതയുടെ വലം കൈയുമായിരുന്ന പനീര്‍ശെല്‍വം പാര്‍ട്ടിയിലേക്ക് തിരികെയെത്തുമെന്ന് സൂചന. എഐഎഡിഎംകെ ഡെപ്യൂട്ടി ജോയ്ന്റ് സെക്രട്ടറി ടിടിവി ദിനകരനാണ് ഇത്തരത്തില്‍ സൂചന നല്‍കിയത്. പുറത്താക്കപ്പെട്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്നാണ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറയുകയായിരുന്നു.
ആരു തിരിച്ചുവന്നാലും പാര്‍ട്ടി സ്വീകരിക്കും. താന്‍ ഒറ്റരാത്രികൊണ്ട പൊട്ടിമുളച്ചതല്ലെന്നും ജയലളിത പല ഉത്തരവാദിത്തങ്ങളും നേരത്തെ തന്നെ ഏല്‍പ്പിക്കുകയും തന്നെ രാജ്യസഭാംഗമാക്കുകയും ദിനകരന് പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനായി വിട്ടുപോയവരുമായി ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല.
പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി പര്യടനം നടത്തുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് എഐഎഡിഎംകെ ഇതുപോലുള്ള വെല്ലുവിളികളെ മുന്‍കാലങ്ങളിലും തരണം ചെയ്തിരുന്നുവെന്നും ദിനകരന് പറഞ്ഞു. അമ്മ തെളിച്ച വഴിയില്‍ നിന്നും മാറിയാണ് ഒപിഎസ് പക്ഷത്തുള്ള എംഎല്‍എമാരുടെ സഞ്ചാരമെന്ന് ദിനകരന് പറഞ്ഞു. പാര്‍ട്ടിയെ ഭരണത്തില്‍ നിന്നും താഴെയിറക്കുവാന്‍ പനീര്‍ശെല്‍വത്തെ ഉപയോഗിക്കുകയായിരുന്നുവെന്നും ദിനകരന് പറഞ്ഞു.






