
വീണ്ടും അമ്മയാകാന്‍ ഒരുങ്ങി ബോളിവുഡ് നടി ദീപിക പദുക്കോണ്‍. സമൂഹമാധ്യമങ്ങളിലൂടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് വീണ്ടും മാതാപിതാക്കളാകാന്‍ പോകുന്ന വിവരം ദീപികയും രണ്‍വീര്‍ സിംഗും പങ്കുവെച്ചത്. പോസിറ്റീവ് വന്ന പ്രെഗ്നന്‍സി കിറ്റ് പിടിച്ചുനില്‍ക്കുന്ന മകള്‍ ദുവയുടെ ചിത്രമാണ് ഇരുവരും പങ്കുവെച്ചത്.
ചിത്രത്തിനൊപ്പം ക്യാപ്ഷനൊന്നും നല്‍കിയിട്ടില്ല, പകരം രണ്ട് ഇമോജികളാണ് നല്‍കിയിരിക്കുന്നത്. ആരാധകരും സെലിബ്രിറ്റികളുമടക്കം നിരവധി പേരാണ് ദീപികയ്ക്കും രണ്‍വീറിനും ആശംസകളുമായി എത്തിയിരിക്കുന്നത്.
2024 സെപ്റ്റംബറിലാണ് ദീപികയ്ക്കും രണ്‍വീര്‍ സിംഗിനും ആദ്യ കുഞ്ഞ് പിറക്കുന്നത്. ദുവ പദുക്കോണ്‍ സിംഗ് എന്നാണ് മകളുടെ പേര്. ഏറെ നാള്‍ മകളുടെ ചിത്രങ്ങള്‍ ഇരുവരും പുറത്തുവിട്ടിരുന്നില്ല. പീന്നീട് 2025ല്‍ ദീപാവലിയ്ക്കാണ് മകള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചത്.






