
ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണ്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശനിയാഴ്ച വൈകീട്ടായിരുന്നു ശസ്ത്രക്രിയ. വെളളിയാഴ് രാവിലെ ഉമ'യാഗസ്ഥരുമായി കൂടിയാലോചനകള്‍ നടത്തുന്നതിനിടെ അദ്ദേഹത്തിന് കടുത്ത ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. നിലവില്‍ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്ന് ഭാര്യ അന്ന ലെഷ്‌നേവ അറിയിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പവന്‍ കല്യാണിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെളളിയാഴ്ച അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് തന്റെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയ അദ്ദേഹം ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
അവിടെ വെച്ച് നടത്തിയ വിശദമായ പരിശോധനകള്‍ക്കും എംആര്‍ഐ സ്‌കാനിങ്ങിനും ശേഷമാണ് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഏഴ് മുതല്‍ പത്ത് ദിവസം വരെ വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പൂര്‍ണമായി സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നും ദീര്‍ഘകാല മുന്‍കരുതലുകള്‍ ആവശ്യമാണെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കിയിട്ടുണ്ട്.






