
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണശേഷം സമൂഹമാധ്യമങ്ങളിലും ആല്‍ബങ്ങളിലുമൊക്കെ രേണു സജീവമാകാന്‍ തുടങ്ങി. നിരവധി വിമര്‍ശനങ്ങളും സൈബര്‍ അറ്റാക്കും രേണുവിന് നേരിടേണ്ടി വന്നിട്ടുണ്ട്.
കൊല്ലം സുധിയുടെ മകന് കിച്ചുവുമായുളള വിവാദങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ രേണുവിന് നേരിടേണ്ടി വന്നത്. അടുത്തിടെയാണ് രേണു സുധി ഇന്‍സ്റ്റഗ്രാമില്‍ സബ്സ്ക്രിപ്ഷന് ആരംഭിച്ചത്. ഇതും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. എന്നാല്‍ വിവാദങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് രേണു സുധി മുന്നോട്ട് പോവുകയാണ്.
ഇപ്പോള്‍ രേണു സുധി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഭര്‍ത്താവ് കൊല്ലം സുധിയ്ക്കൊപ്പമുളള ഒരു ചിത്രമാണ് രേണു പോസ്റ്റ് ചെയ്തത്. ' ഞാനും എന്റെ ഭര്‍ത്താവും' എന്ന ക്യാപ്ഷനോടെയാണ് രേണു സുധി ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് രേണുവിന്റെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്. ' എന്തൊക്കെ പറഞ്ഞാലും ഭര്‍ത്താവിന് പകരം വയ്ക്കാന്‍ ഒന്നിനും ആകില്ല', ' പ്രണയം ഒരിക്കലും മരിക്കുന്നില്ല' തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ വരുന്നത്. അതേസമയം രേണുവിനെ വിമര്‍ശിച്ചും നിരവധി പേര് പോസ്റ്റിനു താഴെ കമന്റുകള്‍ ഇട്ടിട്ടുണ്ട്.






