
സോഷ്യല്‍ മീഡിയയില്‍ നടിമാര്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. അവരുടെ ഔട്ട്ഫിറ്റിനെക്കുറിച്ചായിരിക്കും ചര്‍ച്ച. ഗ്ലാമറസായുളള വസ്ത്രം ധരിച്ചുളള ചിത്രം പങ്കുവെച്ചാല്‍ ഈ നടിയില്‍ നിന്ന് പ്രതീക്ഷിച്ചല്ല എന്ന തരത്തിലുളള കമന്റുകളാവും ഉണ്ടാവുക. എന്നാല്‍ ഇതിനൊന്നും ചെവി കൊടുക്കാതെ സ്വയം സ്‌നേഹിക്കുന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി സുരഭി ലക്ഷ്മി.
സ്വിം സ്യുട്ട് ധരിച്ചുളള ചിത്രത്തിനൊപ്പമായിരുന്നു സുരഭിയുടെ കുറിപ്പ്. തന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റത്തെക്കുറിച്ചും സെല്‍ഫ് ലൗവിന്റെ പ്രാധാന്യത്തെക്കുറിച്ചും സുരഭി പോസ്റ്റില്‍ പറയുന്നു.
‘നമ്മളില്‍ എത്ര സ്ത്രീകള്‍ ഈ ചിത്രം പങ്കുവെയ്ക്കുന്നതിന് മുമ്പ് ദിവസങ്ങളോളം അത് നോക്കി ആലോചിച്ചിരുന്നിട്ടുണ്ടാകും? എനിക്കും അത് അങ്ങനെതന്നെയാണ്. ഈ ചിത്രത്തെ ഞാന്‍ അത്രയധികം ഇഷ്ടപ്പെടാന്‍ കാരണം ഇത് എന്റെ സ്വാതന്ത്ര്യവും ഉന്മേഷഭരിതവും നിര്‍ഭയവുമായ ഒരു രൂപത്തെയാണ് അടയാളപ്പെടുത്തുന്നത് എന്നതാണ്. ചുറ്റുമുളള വിമര്‍ശനങ്ങളെ കുറിച്ചോ ബഹളങ്ങളെക്കുറിച്ചോ വേവലാതിയൊന്നുമില്ലാത്ത ആ നിമിഷത്തില്‍ ജീവിക്കുന്ന എന്നെത്തന്നെ സ്‌നേഹിക്കുന്ന എനിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ഒരാള്‍. അതുകൊണ്ടുതന്നെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെടേണ്ടതുണ്ട്. ഒരു ദിവസം പൂര്‍ത്തിയാകുമ്പോള്‍ നമ്മളെ സന്തോഷിപ്പിക്കുന്ന ആളുകളുടെ പട്ടികയില്‍ നമ്മള്‍ തന്നെ ഇല്ലെങ്കില്‍ പിന്നെ ഈ ജീവിതം കൊണ്ട് എന്ത് അര്‍ഥമാണുളളത്? ‘- സുരഭി കുറിച്ചു.
കുഞ്ചാക്കോ ബോബന്‍ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സുരഭി. നിരവധി ഹിറ്റ് സീരിയലുകിലും താരം അഭിനയിച്ചിട്ടുണ്ട്.





