
തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുളള അനുമതിയുടെ മറവില്‍ വന്‍ ക്രമേക്കടും അഴിമതിയുമെന്ന് വിജിലന്‍സ് കണ്ടെത്തി . 4,.69 ലക്ഷം രൂപയാണ് മണ്ണ് ഇടുപാടുകാരില്‍ നിന്നും അപേക്ഷകരില്‍ നിന്നും ഉദ്യോഗസ്ഥര്‍ യുപിഐ മുഖേനെ കൈപ്പറ്റിയത് .കൈക്കൂലി വാങ്ങിയ 14 ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടിയത്.
കെട്ടിട നിര്‍മ്മാണത്തിന്റെ് പേരില്‍ മാഫിയ സംഘങ്ങള്‍ കുന്നുകളിടിച്ച് വന്‍ തോതില്‍ മണ്ണ് കടുത്തുവാനും സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടു നില്‍ക്കുന്നുവെന്നുമാണ് കണ്ടെത്തല്‍ . 72 ഓഫീസുകളിലും മണ്ണ് നീക്കം ചെയ്യാന്‍ അനുമതി നല്‍കിയ 360 സ്ഥങ്ങളിലുമാണ് ഇന്നലെ പരിശോധന നടന്നത് . മൈനിങ് ആന്റെ് ജിയോളജി വകുപ്പിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ക്ലാര്‍ക്ക് ,ടെക്‌നിക്കല്‍ അസിസ്റ്റന്റെ് , മിനറല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ , പഞ്ചായത്ത് സെക്രട്ടറി മുതല്‍ ഡ്രൈവര്‍മാര്‍ വരെ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തി .
ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡിന്റെ് ഭാഗമായി കണ്ണൂര്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ വ്യാപകമായി ക്രമക്കേടുകള്‍ കണ്ടെത്തി . കുമ്പള ,കയ്യൂര്‍ - ചീമേനി , ചെറുവത്തൂര്‍ , മടിക്കൈ എന്നീ പഞ്ചായത്തുകളിലുമാണ് വിജിലന്‍സ് ഡിവൈഎസ്പി വി ഉണ്ണികൃഷണന്റെ് നേതൃത്വത്തിലുളള സംഘം പരിശോധന നടത്തിയത് .






