
മുംബൈ: ജനാധിപത്യം ഇങ്ങനെയായാൽ തെറ്റില്ല. മുംബൈയിലെ വർളിയിൽ ഒരു റാലി സൃഷ്ടിച്ച ഗതാഗതക്കുരുക്കിൽപ്പെട്ട യുവതി മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജനെയും പോലീസിനെയും പരസ്യമായി ചോദ്യം ചെയ്തു. കഴിഞ്ഞദിവസം ആണ് സംഭവം നടന്നത്.
കേന്ദ്രത്തിൽ ഭൂരിപക്ഷമില്ലാത്തതിനാൽ വനിതാ സംവരണ ബിൽ പാസാകാതെ പോയതിൽ പ്രതിഷേധിച്ച്
മഹായുതി സഖ്യത്തിന്റെ ഭാഗമായി ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഭവം. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിനും കോൺഗ്രസിനുമെതിരെയായിരുന്നു ഈ പ്രതിഷേധം. സംഘടിപ്പിച്ചത്.
വൈകുന്നേരം 5 മണിക്ക് നിശ്ചയിച്ചിരുന്ന മാർച്ചിൽ എംവിഎയ്ക്കെതിരെ മുദ്രാവാക്യം വിളികളുമായി നിരവധി സ്ത്രീകൾ പങ്കെടുത്തു. വർളിയിലെ ജംഭോരി മൈതാനത്ത് നിന്ന് ആരംഭിച്ച് ഡോമിൽ അവസാനിക്കുന്ന രീതിയിലായിരുന്നു മാർച്ച്. താമസക്കാർ ഏറെയുള്ള ജനസാന്ദ്രതയേറിയ പ്രദേശമാണ് ജംഭോരി മൈതാനം. ഇവിടെ സാധാരണയായി വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെടാറുണ്ട്.
പ്രതിഷേധം തുടങ്ങാൻ വൈകിയത് പ്രദേശത്താകെ കനത്ത ഗതാഗതക്കുരുക്കിന് കാരണമായി. മക്കളെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ ഇറങ്ങിയ യുവതി മണിക്കൂറുകളോളം ഈ കുരുക്കിൽ അകപ്പെട്ടു. സഹികെട്ട അവർ തന്റെ വാഹനം നിർത്തിയിട്ട് മാർച്ചിലേക്ക് നേരിട്ട് ചെന്ന് മന്ത്രി ഗിരീഷ് മഹാജനുമായി രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
ഇത്തരം രാഷ്ട്രീയ റാലികൾ പൊതുജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അവർ ശക്തമായി ചോദ്യങ്ങൾ ഉന്നയിച്ചു. "ഇവിടെ നിന്ന് പോകൂ!" എന്ന് പ്രകടനക്കാരോടും മത്രിയോടും ആക്രോശിച്ച അവർ രൂക്ഷമായ ഭാഷയാണ് ഉപയോഗിച്ചത്. സമീപത്തെ ഒഴിഞ്ഞ മൈതാനത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് "നൂറുകണക്കിന് ആളുകൾ അവിടെകാത്തുനിൽക്കുകയാണ്, അവിടെ ഒരു ഒഴിഞ്ഞ മൈതാനം കിടപ്പുണ്ട്!" എന്ന് അവർ മന്ത്രിയോട് ഉറക്കെ വിളിച്ചുപറഞ്ഞു.
മുംബൈ പോലീസിനോടും ആ സ്ത്രീ തന്റെ അമർഷം പ്രകടിപ്പിച്ചു. അതേസമയം, ഇവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.






