
വൈക്കം :നൂറു കണക്കിന് പൂക്കളുമായി രാത്രിയിലാകെ നറുഗന്ധം പരത്തുന്ന നാല് പതിറ്റാണ്ടിലേറെ പ്രായമെത്തിയ കള്ളിമുള്‍ ചെടിയുടെ കാഴ്ചയുണ്ട് വൈക്കം വെള്ളൂരില്‍. വെള്ളൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ജോണ്‍സണ്‍ വര്‍ക്കി ഒറക്കനാംകുഴിയുടെ വീട്ടില്‍ എത്തിയില്‍ മതി .
പക്ഷെ സൂര്യനെ കണ്ടാല്‍ കക്ഷിയുടെ പൂക്കള്‍ മുഴുവന്‍ വാടിപോകും.. വിരിയുന്നതാകട്ടെ പാതിരാത്രിയോടെയും ... പൂക്കള്‍ നിറഞ്ഞ 15 അടി ഉയരമുള്ള ഈ കള്ളിമുള്‍ ചെടി കാണണമെങ്കില്‍ ഉറക്കം കളയണം. സൂര്യനുദിക്കുന്നതിന് മുമ്പ് എത്തിയാലും കാണാം .. പക്ഷെ രാത്രി വിരിയുമ്പോള്‍ കാണുന്ന ചാരുത ഉണ്ടാവില്ലെന്ന് മാത്രം.... പെറുവിയന്‍ ആപ്പിള്‍ ഇനത്തിലുള്ള തൂണുപോലെ വളരുന്ന കള്ളിമുള്‍ ചെടിയാണിത്.
ഏപ്രില്‍ മെയ് മാസങ്ങളിലാണ് ഇത് പൂക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോണ്‍സണ്‍ന്റെ വീട്ടില്‍ എല്ലാവര്‍ഷവും ഇങ്ങനെ പൂക്കള്‍ വിരിക്കാറുണ്ട് ഈ കള്ളിമുള്‍ ചെടി. . സാമാന്യ വലിപ്പമുള്ള വെള്ള കളറില്‍ ചെറിയൊരു മഞ്ഞപ്പും ഉള്ള പൂക്കളാണ് നിറയെ.... തേന്‍ നുകര്‍ന്ന പരാഗണം നടത്തുന്ന നിരവധിയായ തേനീച്ച കൂട്ടങ്ങള്‍ വണ്ടുകളും നിറയുകയാണ് ഇപ്പോള്‍ ഇവിടെ . ജോണ്‍സണ്‍ വര്‍ക്കിയുടെ ബന്ധു നാല് പതിറ്റാണ്ട് മുമ്പ് നട്ട ചെടിയാണ് ഇപ്പോള്‍ 15 അടിയിലേറെ ഉയരത്തില്‍ രാത്രി പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്നത്.
ചെറിയ ചുവപ്പ് നിറത്തിലുള്ള പഴുത്ത കായുണ്ടാകുന്ന കള്ളിമുള്‍ ചെടിയായതുകൊണ്ടാണ് ഇതിന് പെറുവിയന്‍ ആപ്പിള്‍ എന്ന പേര് വന്നത്. എന്നാല്‍ ജോണ്‍സണ്‍ വര്‍ക്കിയുടെ ഈ ചെടിയില്‍ ഒരു തവണ മാത്രമാണ് ഏതാനും കായ്കള്‍ ഉണ്ടായതെന്നാണ് പറയുന്നത്.
എന്തായലും രാത്രി പൂക്കള്‍ നിറയുന്ന ഈ മരുഭൂമി വാസിയായ ചെടിയെ രാത്രിയുടെ രാജ്ഞി എന്ന ഇനമായും തെറ്റിദ്ധരിക്കപ്പെടാറുണ്ട്..സാധാരണ പൂക്കള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയധികം പൂക്കള്‍ വിരിയുന്ന കള്ളിമുള്‍ച്ചെടി അപൂര്‍വ്വമായാണ് നമ്മുടെ നാട്ടില്‍കാണുന്നത്.






