
കട്ടപ്പന: മാലിമുളകിന്റെ വില്‍പ്പനയില്‍ ശ്രദ്ധ നേടി വ്യാപാരി. ലബ്ബക്കടയിലെ മലഞ്ചരക്ക് വ്യാപാരിയായ തുരുത്തിക്കര ജോയിസ് ജോസാണ് മാലി മുളക് വില്‍പ്പനയില്‍ ശ്രദ്ധ നേടുന്നത്. ജോയിസിന്റ പിതാവിന്റ കാലത്താരംഭിച്ച സ്ഥാപനത്തിന് 40 വര്‍ഷത്തോളം പഴക്കമുണ്ട്. 2005 കാലഘട്ടം മുതലാണ് ഈ കടയില്‍ എരിവും മണവും കൂടുതലായുള്ള മാലി മുളക് വ്യാപാരം ആരംഭിച്ചത്. ഇതിന് ഇന്നുവരെയും മുടക്കം വന്നിട്ടില്ല.
ഇവിടെ ശേഖരിക്കുന്ന മുളക് എറണാകുളം, തിരുവനന്തപുരം മുതലായ സ്ഥലങ്ങളിലുള്ള കയറ്റുമതി ഏജന്സികള്ക്കാണിവര് നല്കി വരുന്നത്. എല്ലാ ദിവസങ്ങളിലും രാത്രി പ്രത്യേകം പായ്ക്കു ചെയ്താണ് മുളക് വാഹനത്തില്‍ കൊണ്ടുപോകുന്നത്. മാലിമുളക് ശേഖരണം തുടങ്ങിയ നാള് മുതല്‍ ഇന്നുവരെയും ഇത് മുടക്കമില്ലാതെ തുടരുകയാണ്. ജില്ലയില്‍ നെടുങ്കണ്ടത്തുള്ള ഒരു കട കഴിഞ്ഞാല്‍ ഈ മുളക് ശേഖരിച്ചു വരുന്നത് ലബ്ബ കടയിലെ ജോയിസിന്റ വ്യാപാരശാലയിലാണ്.
ഏലം കൃഷി വ്യാപകമാകുന്നതിന് മുമ്പ് കാഞ്ചിയാര്‍ പഞ്ചായത്തിലെ കര്‍ഷകര്‍ മാലി മുളകുകൃഷി വ്യാപകമായി കൃഷി ചെയ്തിരുന്നു. ഏലതട്ട വയ്ക്കുന്ന ആദ്യ രണ്ട് വര്‍ഷങ്ങളിലായി ഏലത്തോടൊപ്പം ഇടവിളയായും മറ്റ് കൃഷിയിടങ്ങളിലും മാലി മുളക് കൃഷി ചെയ്തു വന്നിരുന്നു.
വെള്ളവും നല്ല സൂര്യപ്രകാശവും ലഭിക്കണ്ട കൃഷിയാണിത്. വ്യാപകമായി കൃഷി ഉണ്ടായിരുന്നപ്പോള്‍ കിലോക്ക് 100 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. ഇപ്പോള്‍ 150 മുതല്‍ 200 വരെയാണ് വില ഇക്കഴിഞ്ഞ റംസാന് കാലത്ത് 300 മുതല്‍ 400 രൂപ വരെ വില വര്‍ധിച്ചിരുന്നു. മുമ്പ് കാഞ്ചിയാര്‍ പഞ്ചായത്തില്‍ വ്യാപകമായുണ്ടായിരുന്ന കൃഷി ഇന്ന് ഒന്നോ രണ്ടോ കര്ഷകരിലേക്കു മാത്രമായി ഒതുങ്ങി കഴിഞ്ഞു.
പൂപാറ, നെടു ങ്കണ്ടം, തോപ്രാംകുടി, ആനവിലാസം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ മുളകുമായി ഈ കടയിലേക്കെത്തുന്നതിനു പുറമേ മാസത്തില്‍ 15 ദിവസത്തി ലൊരിക്കല്‍ കൊടൈക്കനാലില്‍നിന്നും അടിമാലി മാങ്കുളത്തുനിന്നും 400 മുതല്‍ 1000 കിലോവരെ മാലി മുളക് ജോയിസിന്റെ കടയിലേക്കാണെത്തുന്നത്.
ശ്രീലങ്ക അടക്കമുള്ള വിദേശ രാജ്യങ്ങളില്‍നിന്നും ഇത്തരം മുളകുകള്‍ ധാരാളമായി ഇറക്കുമതി ചെയ്യുന്നതിനാല്‍ ഇവിടെ മുളകിന് വിലയില്ലാതാകാന്‍ ഒരു കാരണം. ഏലംകൃഷി വ്യാപകമായതോടു കൂടി ഭൂരിഭാഗം കര്‍ഷകരും ഈ കൃഷി ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുകയാണ്.






