
മറയൂര്‍: ശീതകാല പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും കലവറയായ കാന്തല്ലൂരില്‍ ആപ്പിള്‍ വിളവെടുപ്പ് സീസണ് പടിവാതില്ക്കല് എത്തിനില്‍ക്കെ, കര്‍ഷകര്‍ക്ക് ആശങ്കയായി പക്ഷികളുടെ കടന്നുകയറ്റം. സമൃദ്ധമായി കായ്ച്ചുനില്ക്കുന്ന ആപ്പിളുകള്‍ മയിലുകളും മറ്റ് പക്ഷികളും കൊത്തിനശിപ്പിക്കുന്നത് തടയാന്‍ മരങ്ങളെ വലയ്ക്കുള്ളിലാക്കി സംരക്ഷിക്കുകയാണ് ഇപ്പോള്‍ ഇവിടുത്തെ കര്‍ഷകര്‍.
പ്രധാനമായും മയിലുകളുടെ ശല്യമാണ് കര്‍ഷകരെ വലയ്ക്കുന്നത്. മധുരമേറിയ പഴങ്ങള്‍ പാകമായി വരുന്നതോടെ കൂട്ടമായെത്തുന്ന മയിലുകള്‍ വലിയ തോതില്‍ നാശം വരുത്തുകയാണ് കൂടാതെ പക്ഷികള്‍ കൊത്തുന്നതോടെ പഴങ്ങളില്‍ കേടുപാടുകള്‍ സംഭവിക്കുകയും വിപണിയില്‍ ഇവയ്ക്ക് വില കുറയുകയും ചെയ്യുന്നു. ഓരോ മരത്തെയും പ്രത്യേകം വലയിട്ടു പൊതിയുന്നത് കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയും അധ്വാനവുമാണ് ഉണ്ടാക്കുന്നത്.
കൃഷിയിടം മുഴുവന്‍ വല ഉപയോഗിച്ച് മറയ്ക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍, കായ്കള്‍ നിറഞ്ഞ ശാഖകളോ അല്ലെങ്കില്‍ ഓരോ മരമോ വേര്‍തിരിച്ച് വല ഉപയോഗിച്ച് മൂടുകയാണ് ചെയ്യുന്നത്. ഇതിനായി നൈലോണ്‍ വലകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. വന്യമൃഗശല്യത്തിന് പുറമെ പക്ഷികളുടെ ശല്യംകൂടി വര്‍ധിച്ചത് തങ്ങളുടെ ലാഭത്തെ കാര്യമായി ബാധിക്കുന്നുവെന്ന് പ്രാദേശത്തെ കര്‍ഷകര്‍ പറയുന്നു. വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവിലാണ് ആപ്പിള്‍മരങ്ങള്‍ കായ്ക്കുന്നത്.
എന്നാല്‍ വിളവെടുപ്പിന് പാകമാകുമ്പോള്‍ പക്ഷികള്‍ ഇവ നശിപ്പിക്കുന്നത് കണ്ടുനില്‍ക്കാനാവില്ല. മരങ്ങള്‍ ഓരോന്നായി വലയിട്ടു സംരക്ഷിക്കുകയല്ലാതെ നിലവില്‍ മറ്റ് മാര്ഗങ്ങളി കര്‍ഷകനായ കുരുവിള പറയുന്നു. സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായ കാന്തല്ലൂരിലെ ആപ്പിള്ാേട്ടങ്ങള് സംരക്ഷിക്കാന്‍ കൃഷി വകുപ്പിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.






