ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നെതര്‍ലന്റില്‍ പോയും അന്വേഷണം: ജേക്കബ് തോമസിനെതിരായ കേസില്‍ കേന്ദ്രാന്വേഷണം അറിയിക്കാതെ ; അതൃപ്തി അറിയിക്കാന്‍ വിജിലന്‍സ്

Authored by ജെബി പോള്‍ | Last updated: 23 Apr 2026, 9:56 AM | 1 min read

Print
Central probe against Jacob Thomas kept under wraps; Vigilance to now inform the Centre
കൊച്ചി: മുന്‍ ഡി.ജി.പിയും ബി.ജെ.പി. നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നെതര്‍ലന്‍ഡില്‍ നടത്തിയ അന്വേഷണം സംസ്ഥാന വിജിലന്‍സിനെ അറിയിക്കാതെ. അസ്വഭാവികനടപടി ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കത്തയയ്ക്കും.


സുപ്രീം കോടതി കഴിഞ്ഞദിവസം കേസ് പരിഗണിക്കവേയാണ്, നെതര്‍ലന്‍ഡില്‍ അന്വേഷണം നടത്തിയെന്നും ഡച്ച് ഭാഷയിലുള്ള റിപ്പോര്‍ട്ട് അവിടെ നിന്നു ലഭിച്ചെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു അറിയിച്ചത്. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് വിജിലന്‍സിനു കൈമാറുകയായിരുന്നു. സംസ്ഥാനസര്‍ക്കാരിനെയോ വിജിലന്‍സിനെയോ അറിയിക്കാതെ, ആരുടെ നിര്‍ദേശപ്രകാരം ആര് നെതര്‍ലന്‍ഡില്‍ പോയി അന്വേഷിച്ചെന്ന് വ്യക്തമല്ല. ഇതിലുള്ള അസ്വാഭാവികത കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.


നെതര്‍ലന്‍ഡില്‍ പോകേണ്ട അന്വേഷണോദ്യോഗസ്ഥരുടെ പട്ടിക കൈമാറാന്‍ നേരത്തേ സുപ്രീം കോടതി വിജിലന്‍സിനോടു നിര്‍ദേശിച്ചിരുന്നു. മൂന്ന് ഉദ്യോഗസ്ഥരുടെ പട്ടിക കഴിഞ്ഞ നവംബറില്‍ സംസ്ഥാന വിജിലന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറുകയും ചെയ്തു. എന്നാല്‍, പട്ടിക വിജിലന്‍സ് കൈമാറിയില്ലെന്നാണു കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തെറ്റായ വിവരം അറിയിച്ചതിനു കോടതി 25,000 രൂപ പിഴ ചുമത്തിയെങ്കിലും അഡീ. സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ഥനപ്രകാരം പിന്നീട് പിന്‍വലിച്ചു.


ഡച്ച് ഭാഷയിലുള്ള റിപ്പോര്‍ട്ട് തര്‍ജമ ചെയ്തുവരുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തര്‍ജമ ചെയ്ത റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. അടുത്തമാസം 14-നു കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കേന്ദ്രനടപടി ചോദ്യംചെയ്യാനാണു സംസ്ഥാനസര്‍ക്കാരിന്റെ നീക്കം.



Tags

  • jacob thomas
  • vigilance

About Author:

Author photo

ജെബി പോള്‍

ബന്ധപ്പെട്ട വാർത്തകൾ

ടിഎംസിക്ക് ഝാൽമുരിയുടെ എരിവ് സഹിക്കുന്നില്ല; മമതയ്ക്ക് മറുപടിയുമായി മോദി

ടിഎംസിക്ക് ഝാൽമുരിയുടെ എരിവ് സഹിക്കുന്നില്ല; മമതയ്ക്ക് മറുപടിയുമായി മോദി

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്, 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്, 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

CBSE പത്താംക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മെയ് 15 മുതല്‍ 21 വരെ

CBSE പത്താംക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മെയ് 15 മുതല്‍ 21 വരെ

ജമുന ടുഡു എന്ന 'ലേഡി ടാര്‍സന്‍' ; ജാര്‍ഖണ്ഡിലെ കാട്ടുകള്ളന്മാര്‍ക്കെതിരേ ഒരു യുവതി നടത്തിയ പ്രതിരോധം

ജമുന ടുഡു എന്ന 'ലേഡി ടാര്‍സന്‍' ; ജാര്‍ഖണ്ഡിലെ കാട്ടുകള്ളന്മാര്‍ക്കെതിരേ ഒരു യുവതി നടത്തിയ പ്രതിരോധം

മുന്‍ വേലക്കാരന്‍ 22 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; മൃതദേഹത്തിന്റെ വിരലടയാളം ഉപയോഗിച്ച് ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചു

മുന്‍ വേലക്കാരന്‍ 22 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; മൃതദേഹത്തിന്റെ വിരലടയാളം ഉപയോഗിച്ച് ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചു

തൃശൂര്‍പൂരം പഴയരീതിയില്‍ തന്നെ നടക്കും ; വെടിക്കെട്ട് മാത്രം ഒഴിവാക്കാന്‍ തീരുമാനം

തൃശൂര്‍പൂരം പഴയരീതിയില്‍ തന്നെ നടക്കും ; വെടിക്കെട്ട് മാത്രം ഒഴിവാക്കാന്‍ തീരുമാനം