
തമിഴില്‍ നിരവധി ആരാധകരുളള നടനാണ് ദളപതി വിജയ്. കേരളത്തിലും താരത്തിന് ആരാധകര്‍ ഏറെയാണ്. സിനിമ പൂര്‍ണമായും ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ സജീവമാണ് ഇപ്പോള്‍ താരം. 2024 ഫെബ്രുവരി 2 നാണ് വിജയ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്.
തമിഴ്‌നാട്ടില്‍ 234 നിയമസഭാ സീറ്റുകളിലേക്കുളള തിരഞ്ഞെടുപ്പ് പുരോഗമിക്കവെ വലിയ പ്രതീക്ഷയിലാണ് വിജയ് നേതൃത്വം നല്‍കുന്ന ടിവികെയും. അഴിമതി വിരുദ്ധത, ഭരണപരിഷ്‌കാരം, സാമൂഹിക നീതി എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന ടിവികെ, ചുരുങ്ങിയ കാലം കൊണ്ട് യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തികഴിഞ്ഞു.
ഇപ്പോള്‍ വിജയ്ക്ക് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി അനു സിത്താര. ''കുട്ടിക്കാലം മുതല്‍ ഒരു നടനായി നിങ്ങളെ കണ്ടു, ഇപ്പോള്‍ ഒരു നേതാവായ നിങ്ങളോടൊപ്പം നില്‍ക്കുന്നു. ദളപതിക്ക് ആശംസകള്‍'', എന്നാണ് അനു സിത്താരയുടെ വാക്കുകള്‍. വിജയ്‌യുടെ ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് അനു സിത്താര പങ്കുവച്ച പോസ്റ്റിനു താഴെയായി പ്രതികരണം അറിയിച്ച് എത്തുന്നത്.






