ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവമെന്ന് വിളിപ്പേരുള്ള ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ 54-ാം ജന്മദിനമാണിന്ന്. സെലിബ്രിറ്റികളില്‍ പലരും കായികതാരങ്ങളും ആരാധകരുമടക്കം നിരവധി പേര് സച്ചിന് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേരുന്നുണ്ട്. 1973 ഏപ്രിൽ 24 ന് ജനിച്ച താരം തന്റെ 24 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ നിരവധി റെക്കോർഡുകൾ തകർക്കുകയും നിരവധി റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
സച്ചിന്റെ മകന് അര്ജുന് ടെണ്ടുല്‍ക്കര്‍ അച്ഛനെപ്പോലെ ക്രിക്കറ്റില്‍ തന്നെയാണ് തന്റെ പാഷന് കണ്ടെത്തിയത്. ഇത്തവണ ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ താരമാണ് അര്ജുന്.
ഇപ്പോഴിതാ അച്ഛന്റെ ജന്മദിനമാണെങ്കിലും ക്രിക്കറ്റിനോടുള്ള പ്രതിബദ്ധത കാട്ടുന്ന അര്ജുന് ടെണ്ടുല്‍ക്കറുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ലളിതവും മനോഹരവുമായ രീതിയില്‍ ആശംസകള്‍ നേര്‍ന്ന അര്ജുന് സച്ചിന്റെ ജന്മദിനത്തിൽ പോലും കേക്ക് കഴിക്കാൻ തയ്യാറായില്ല. ഒരു പാത്രത്തില്‍ വെച്ചിരുന്ന കേക്ക് എടുത്താണ് അര്ജുന് ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ ‘ഷുഗര്‍ ഉപയോഗം കുറച്ചതിനാല്‍ ഞാന്‍ ഇത് കഴിക്കുന്നില്ലെന്ന്’ അര്ജുന് പറയുന്നതും വീഡിയോയില്‍ കാണാം. ലഖ്നൗ പങ്കുവെച്ച വീഡിയോയിലാണ് അര്ജുന് പിതാവിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പങ്കിട്ട ഈ വീഡിയോയില്‍ കായികരംഗത്തോടുള്ള അര്‍ജുന്റെ പ്രതിബദ്ധത കാണാന്‍ കഴിയും. വിശേഷദിനങ്ങളില്‍ പോലും ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തില്ലെന്ന ഉറച്ച തീരുമാനത്തിലായ അര്ജുന് ഇപ്പോള്‍ മധുരം ഉപയോഗിക്കാറില്ല. അര്‍ജുന്റെ ഈ തീരുമാനത്തിന് കൈയടി നല്‍കുകയാണ് ആരാധകര്‍.

ഈ സീസണിന് മുന്നോടിയായാണ് അര്ജുന് മുംബൈ ഇന്ത്യന്‍സ് വിട്ട് ലഖ്നൗ സൂപ്പര്‍ ജയന്റ്സിലെത്തിയത്. 2023 ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് അര്ജുന് തന്റെ ഐപിഎൽ കരിയർ ആരംഭിച്ചത്. എന്നാല്‍ ഇതുവരെ ആകെ അഞ്ച് മത്സരങ്ങിലാണ് കളിച്ചത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. 2023-ല്‍ നാലു മത്സരങ്ങളിലും, 2024-ല്‍ ഒരു മത്സരത്തിലും കളിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നെങ്കിലും 2026 സീസണിന് മുമ്പ് അര്‍ജുനെ ലഖ്നൗ സൂപ്പർ ജയന്റ്സിലേക്ക് ട്രേഡ് ചെയ്തു.
ഇത്തവണ ഏഴ് മത്സരങ്ങള്‍ കഴിഞ്ഞെങ്കിലും ഒരു മത്സരത്തില്‍ പോലും അര്ജുന് അവസരം ലഭിച്ചിട്ടില്ല. അര്ജുന് ഭാഗമായ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് വളരെ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഏഴു മത്സരങ്ങളില്‍ അഞ്ചിലും തോറ്റു. രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. ഋഷഭ് പന്ത് നയിക്കുന്ന ലഖ്നൗ പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ്. ഏപ്രില്‍ 26-ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ലഖ്നൗവിന്റെ അടുത്ത മത്സരം.
1989 ഡിസംബർ 18 ന് പാകിസ്ഥാനെതിരെ 16 വയസ്സുള്ളപ്പോഴാണ് സച്ചിൻ ടെണ്ടുൽക്കർ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ താരം ടെസ്റ്റ് അരങ്ങേറ്റവും നടത്തി. 2023 നവംബറിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ സച്ചിൻ വിരമിക്കൽ പ്രഖ്യാപിച്ചു. സച്ചിൻ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ ഏകദേശം 800 ഇന്നിംഗ്സുകളിൽ ബാറ്റ് ചെയ്തിട്ടുണ്ട്. 2013 നവംബർ 16 ന് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

Comments