
ചെന്നൈ : ഐപിഎലിൽ നിർണായക നാഴികക്കല്ല് പിന്നിട്ട് മലയാളി താരം സഞ്ജു സാംസൺ.ഐപിഎലിൽ അയ്യായിരം റൺസ് തികയ്ക്കുന്ന പത്താമത്തെ താരമായി സഞ്ജു സാംസൺ മാറി. ഐപിഎല്ലില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 5000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ മാത്രം ബാറ്ററാണ് സഞ്ജു. മുൻ ചെന്നൈ താരമായിരുന്ന സുരേഷ് റെയ്നയുടെ റെക്കോർഡാണ് (3620) സഞ്ജു മാറികടന്നത്.
180 ഇന്നിങ്സുകളിൽനിന്നാണ് സഞ്ജു 5000 റൺസെടുത്തത്. 130 ഇന്നിങ്സുകളിൽ ഈ നേട്ടം കൈവരിച്ച കെ.എൽരാഹുലാണ് മുന്നിൽ. വിരാട് കോലി 157 ഇന്നിങ്സുകളിൽനിന്നുമാണ് അയ്യായിരം റൺസ് തികച്ചത്.3288 പന്തില്‍ 5000 റണ്‍സ് തികച്ച എ ബി ഡിവല്ലിയേഴ്സ്, 3554 പന്തില്‍ 5000 ക്ലബ്ബിലെത്തിയ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ മാത്രമാണ് സഞ്ജുവിനെക്കാള്‍ വേഗത്തില്‍ 5000 റണ്‍സ് തികച്ചവര്‍.
വിരാട് കോഹ്ലി (8989), രോഹിത് ശര്‍മ(7183), ശീഖര്‍ ധവാന്(6769), ഡേവിഡ് വാര്‍ണര്‍(6565), കെ എല്‍ രാഹുല്‍(5579), സുരേഷ് റെയ്ന(5528), എം എസ് ധോണി(5439), അജിങ്ക്യാ രഹാനെ(5184), എ ബി ഡിവില്ലിയേഴ്സ്(5162) എന്നിവരാണ് സഞ്ജുവിന് മുമ്പ് ഐപിഎല്ലില്‍ 5000 റണ്‍സ് പിന്നിട്ടവര്‍.





