
ഇഞ്ചക്ഷന് പേടിച്ച് ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് ഓടിയ ഒരു പെണ്‍കുട്ടിയെ നേഴ്സുമാര്‍ സാഹസികമായി പിടികൂടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗേറ്റിന് പുറത്ത് പതുങ്ങിനിന്ന കുട്ടിയെ പിന്നിലൂടെ വന്ന നേഴ്സുമാര്‍ കയ്യിലൊതുക്കുകയായിരുന്നു. 'വേണ്ടാന്ന് പറ ചേച്ചേ' എന്ന് അലറിവിളിക്കുന്ന കുട്ടിയെ ബലം പ്രയോഗിച്ചാണ് ഇഞ്ചക്ഷന് മുറിയിലേക്ക് കൊണ്ടുപോയത്.
കുറച്ചു സമയത്തിന് ശേഷം ആശുപത്രി കിടക്കയില്‍ ഡ്രിപ്പ് ഇട്ടുകിടക്കുന്ന കുട്ടിയെ വീഡിയോയില്‍ കാണാം. തന്റെ പേടിയും ഓട്ടവും പുറംലോകം അറിയാതിരിക്കാന്‍, വീഡിയോ പോസ്റ്റ് ചെയ്തില്ലെങ്കില്‍ നൂറ് രൂപ തരാമെന്ന് കുട്ടി ആംഗ്യം കാണിക്കുന്നത് കാണികളെ ഏറെ രസിപ്പിക്കുന്നുണ്ട്. പേടിച്ചോടിയതിന്റെ ചമ്മല് ആ മുഖത്ത് വ്യക്തമായിരുന്നു.
വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. ഇനി വെള്ള വസ്ത്രം ധരിച്ച ആരെ കണ്ടാലും കുട്ടി ഓടുമെന്നാണ് പലരും പരിഹസിക്കുന്നത്. കുട്ടികളുടെ സ്വാഭാവികമായ ഭയവും നേഴ്സുമാരുടെ ഇടപെടലും ചേര്‍ന്ന ഈ വീഡിയോ നിമിഷനേരം കൊണ്ട് ശ്രദ്ധേയമായി.






