
ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കായുള്ള യൂണിഫോമും പുസ്തകങ്ങളും സ്കൂളില്‍ നിന്ന് തന്നെ വാങ്ങണമെന്ന നിബന്ധന പല സ്കൂളുകളിലും കര്‍ശനമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഇക്കാര്യം ചോദ്യം ചെയ്ത ഒരു രക്ഷിതാവിനോട് സ്കൂള്‍ പ്രിന്‍സിപ്പല്‍ ആക്രോശിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നത്. ഉത്തര്‍പ്രദേശിലെ ഹര്ദോയിയിലുള്ള ഒരു സ്വകാര്യ സ്കൂളിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. വിപണിവിലയേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് സാധനങ്ങള്‍ സ്കൂളില്‍ നിന്ന് തന്നെ വാങ്ങാന്‍ നിര്ബന്ധിക്കുന്നതിനെതിരെയായിരുന്നു രക്ഷിതാവിന്റെ പ്രതിഷേധം.
പുസ്തകങ്ങള്‍ പുറത്തുനിന്ന് വാങ്ങിയതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പലും ഒരു കുട്ടിയുടെ അമ്മയും തമ്മില്‍ തര്ക്കമുണ്ടാകുന്നതാണ് വീഡിയോയിലുള്ളത്. രക്ഷിതാവിനോട് വായടയ്ക്കാന്‍ ആവശ്യപ്പെടുന്ന പ്രിന്‍സിപ്പല്‍, കുട്ടിയുടെ പേര് സ്കൂള്‍ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹിന്ദിയില്‍ വളരെ പരുക്കന്‍ രീതിയിലാണ് പ്രിന്‍സിപ്പല്‍ സംസാരിക്കുന്നത്. 1,200 രൂപയുടെ നോട്ടുപുസ്തകങ്ങള്‍ സ്കൂളില്‍ നിന്ന് തന്നെ വാങ്ങണമെന്ന് അധികൃതര്‍ കര്‍ശനമായി ആവശ്യപ്പെട്ടതായി രക്ഷിതാവായ നീലം വര്‍മ്മ പറഞ്ഞു. ഇതിനായി അല്പം സമയം ചോദിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. താന്‍ പ്രിന്‍സിപ്പലിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, വീഡിയോ വൈറലായതോടെ വിശദീകരണവുമായി പ്രിന്‍സിപ്പല്‍ രംഗത്തെത്തി. താന്‍ രക്ഷിതാവിനോട് മോശമായി പെരുമാറുന്ന ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. 1,300 രൂപയുള്ള അഡ്മിഷന് ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ മൂന്ന് മണിക്കൂറോളം തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. പ്രിന്‍സിപ്പല്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരു രക്ഷിതാവിനോട് ആക്രോശിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം ആളുകളും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
सनबीम स्कूल की प्रिंसिपल ममता मिश्रा की सफाई आ गई 👇
बता रही हैं कि बच्चे के माता-पिता फीस कम करने का दबाव बना रहे थे, इसलिए ऐसा हुआ.
ये भी पूछ रही हैं कि- स्कूल की फीस 1,300 रुपए है, और कितनी कम होनी चाहिए?
जो भी हो, इन्हें ये अधिकार किसने दिया कि किसी से चिल्लाकर बात करें. https://t.co/ySIFPTz1m0 pic.twitter.com/utskyoEJ1f— Ranvijay Singh (@ranvijaylive) April 26, 2026






