
2007-ല്‍ പുറത്തിറങ്ങിയ ആദ്യ ഐഫോണിനു ശേഷമുള്ള ഏറ്റവും വലിയ അപ്ഗ്രേഡായി ആപ്പിള്‍ ഈ വര്‍ഷം തന്നെ തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. കമ്പനി ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അടുത്തിടെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ഈ ഫോണ്‍ ഐഫോണ്‍ അള്‍ട്ര എന്ന പേരില്‍ എത്താനാണ് സാധ്യത. ഡിസൈന്‍ ഭാഗത്ത്, ബുക്ക് സ്റ്റൈല്‍ ഫോള്‍ഡബിള്‍ രൂപകല്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്.
സാംസങ് ഗ്യാലക്സി Z ഫോള്‍ഡ് 7 പോലുള്ള മറ്റു ഫോള്‍ഡബിള്‍ ഫോണുകളേക്കാള്‍ അല്‍പ്പം വീതിയേറിയതും കുറഞ്ഞ ഉയരവുമുള്ള രൂപമായിരിക്കും ഇതിന്. ലിക്വിഡ് മെറ്റല്‍ ഹിഞ്ച് ഉപയോഗിക്കുന്നതിനാല്‍ ഫോണ്‍ കൂടുതല്‍ ദൈര്‍ഘ്യമേറിയതായിരിക്കും. ഡിസ്പ്ലേയില്‍ 7.8-ഇഞ്ച് ഉള്ളിലെ സ്ക്രീനും 5.5-ഇഞ്ച് പുറം സ്ക്രീനും ഉണ്ടായിരിക്കാം. ഫേസ് ഐഡി ഇല്ലാതെ സൌഡ് മൌണ്ടഡ് ടച്ച് ഐഡി ഉപയോഗിക്കാനാണ് സാധ്യത. ക്യാമറയില്‍ 48MP പ്രൈമറി, 48MP അള്‍ട്രവൈഡ് സെന്‍സറുകള്‍ ഉള്‍പ്പെടുന്ന ഡ്യുവല്‍ സജ്ജീകരണമാണ് പ്രതീക്ഷിക്കുന്നത്. ഈ പുതിയ ഐഫോണില്‍ പുതിയ A20 പ്രോ ചിപ്പും 12 ജിബി റാമും 1ടിബി സ്റ്റോറേജും ലഭ്യമാകുമെന്നാണ് സൂചന. 5,400 എംഎഎച്ച് മുതല്‍ 5,800 എംഎഎച്ച് വരെ ശേഷിയുള്ള വലിയ ബാറ്ററിയും ഉണ്ടാകാം. ഇ-സിം മാത്രം പിന്തുണയ്ക്കുന്ന സംവിധാനവും പരിഗണനയിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിലയുടെ കാര്യത്തില്‍, പുതിയ ഫോള്‍ഡബിള്‍ ഐഫോണിന് ഏകദേശം 2,400 ഡോളര്‍ (2,25,000 രൂപ) ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2026 സെപ്റ്റംബറില്‍ ഐഫോണ്‍ 18 പ്രോ സീരീസിനൊപ്പം ലോഞ്ച് പ്രതീക്ഷിക്കുന്നു. അതേസമയം, കമ്പനിയുടെ ഹാര്ഡ്വെയര് മേധാവിയായ ജോണ്‍ ടേര്നസ് നിലവിലെ സിഇഒ ആയ ടിം കുക്കിന് പകരം 2026 സെപ്റ്റംബര്‍ ഒന്ന് മുതല്‍ ചുമതലയേല്‍ക്കാനിരിക്കുകയാണ്. അതിനാല്‍ തന്നെ േെഎാഫണ് ഫോള്‍ഡ് ലോഞ്ച് ആപ്പിളിന്റെ പുതിയ നേതൃത്വത്തിലേക്കുള്ള തുടക്കമാകാമെന്നാണു വിലയിരുത്തല്‍.






