
പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങെന്ന് റിപ്പോര്‍ട്ടുകള്‍. സാംസങ് ഗാലക്സി എ27 എന്ന പുതിയ ഫോണിന്റെ സാന്നിധ്യം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ലിസ്റ്റിലൂടെയാണ് പുറത്തു വന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ഗ്യാലക്സി എ സീരീസില്‍ ഗ്യാലക്സി എ37, ഗ്യാലക്സി എ57 എന്നീ മോഡലുകള്‍ അവതരിപ്പിച്ച സാംസങ്, അതിന്റെ തുടര്‍ച്ചയായാണ് ഗ്യാലക്സി എ27 പുറത്തിറക്കാന്‍ പദ്ധതിയിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലീക്കുകളിലൂടെ ലഭിച്ച വിവരങ്ങള്‍ പ്രകാരം ഗ്യാലക്സി എ27 ആകര്‍ഷകമായ ഡിസൈനുമായി എത്തും. സെല്‍ഫി ക്യാമറയ്ക്കായി ഹോള്‍-പഞ്ച് കട്ട് ഔട്ട് ഡിസ്പ്ലേയും പിന്‍ഭാഗത്ത് ലംബമായി ക്രമീകരിച്ച മൂന്ന് ക്യാമറകളും ഇതിലുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സാംസങ്ങിന്റെ കീ ഐലന്‍ഡ് ഡിസൈന്‍ സവിശേഷതയും ഈ ഫോണില്‍ ഉള്‍പ്പെടും. സാംസങ് ഗാലക്സി എ27-ല്‍ 6.7 ഇഞ്ച് വലിയ ഡിസ്പ്ലേ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പില്‍ 50 മെഗാപിക്സല്‍ പ്രധാന ക്യാമറ, 8 മെഗാപിക്സല്‍ അള്‍ട്രാവൈഡ് ലെന്‍സ്, 2 മെഗാപിക്സല്‍ മാക്രോ സെന്‍സര്‍ എന്നിവ ഉള്‍പ്പെടും. സെല്‍ഫിക്കായി 12 മെഗാപിക്സല്‍ ക്യാമറയും ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 3 പ്രോസസറാണ് ഫോണിന് കരുത്ത് പകരുക. കൂടാതെ ഗാലക്സി എ27 5ജി മോഡല്‍ ഐഎംഇഐ ഡാറ്റാബേസിലും ഗീക്ക് ബെഞ്ച് പ്ലാറ്റ്ഫോമിലും SM-A276B എന്ന മോഡല്‍ നമ്പറോടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
6 ജിബി റാമും ആന്‍ഡ്രോയ്ഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതില്‍ ഉണ്ടായിരിക്കും എന്നാണ് സൂചന. ഇത് സാംസങ് ഗാലക്സി എ26-യുടെ പിന്‍ഗാമി ആയിരിക്കും. ഇതിനിടെ സാംസങ് ഔദ്യോഗികമായി ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അടുത്ത മാസങ്ങളില്‍ തന്നെ വിപണിയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മധ്യനിര വിപണിയില്‍ ശക്തമായ മത്സരത്തിനിടയില്‍ ഗാലക്സി എ27 ശ്രദ്ധേയമായ സ്ഥാനമെടുക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. ബ്രസീല്‍ മേഖലയിലുള്ള സാംസങ് വെബ്സൈറ്റില്‍, സാംസങ് വാലറ്റിനൊപ്പം അനുയോജ്യമായ ഫോണുകളുടെ പട്ടികയില്‍ ഗ്യാലക്സി എ27 ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ ലിസ്റ്റിംഗ് പിന്നീട് നീക്കം ചെയ്തെങ്കിലും ഫോണിന്റെ ലോഞ്ച് അടുത്തു തന്നെയാണ് എന്ന സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.






