
വിവോ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് 5ജി സ്മാര്‍ട്ട്ഫോണ്‍ ആയ വിവോ വൈ500എസ് ഔദ്യോഗികമായി ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. വലിയ ബാറ്ററി ശേഷിയും ആധുനിക സവിശേഷതകളും ചേര്‍ത്ത്, ബജറ്റ് സെഗ്മെന്റില്‍ ശ്രദ്ധ നേടുകയാണ് ഈ പുതിയ മോഡല്‍. 7,200 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഈ ഫോണിന്റെ പ്രധാന ആകര്‍ഷണം. കൂടാതെ 6.75 ഇഞ്ച് 120 ഹെര്‍ട്സ് റിഫ്രെഷ് റേറ്റുള്ള ഡിസ്പ്ലേയും സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 പ്രോസസറും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചൈനയില്‍ വിവോ വൈ500എസ്-ന്റെ 8 ജിബി + 256 ജിബി വേരിയന്റിന് ഏകദേശം 1,800 യുവാന്‍ (ഏകദേശം 24,800 രൂപ) ആണ് വില. 12 ജിബി + 256 ജിബി, 8 ജിബി + 512 ജിബി മോഡലുകള്‍ക്ക് 2,200 യുവാന്‍ (ഏകദേശം 30,400 രൂപ) ആണ് വില. 1570 x 720 പിക്സല്‍ റെസല്യൂഷനുള്ള എച്ച്ഡി എല്‍സിഡി സ്ക്രീനാണ് ഡിസ്പ്ലേ വിഭാഗത്തില്‍ നല്‍കിയിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 ചിപ്സെറ്റും അഡ്രെനോ 613 ജിപിയുവും ഫോണിന്റെ പെര്‍ഫോമന്‍സ് നിയന്ത്രിക്കുന്നു. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയ ഒറിജിന്‍ഒഎസ് 6-ല്‍ ഈസ്മാര്ട്ട്ഫോണ് പ്രവര്‍ത്തിക്കുന്നു.
ഫോണിന്റെ പിന്‍വശത്ത് 50-മെഗാപിക്സല്‍ പ്രൈമറി സെന്‍സറും മുന്‍വശത്ത് 8-മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണക്ടിവിറ്റിക്ക് 5ജി, 4ജി LTE, വൈ-ഫൈ, ബ്ലൂടൂത്ത് 4.2, എന്‍എഫ്സി, യുഎസ്ബി ടൈപ്പ് -സി എന്നിവ പിന്തുണയ്ക്കുന്നു. കൂടാതെ ഇന്‍ഫ്രാറെഡ് റിമോട്ട്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് അണ്‍ലോക്ക് തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഉണ്ട്. 7200 എംഎഎച്ച് വലിയ ബാറ്ററി 44 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ്, റിവേഴ്സ് ചാര്‍ജിംഗ് എന്നിവയും പിന്തുണയ്ക്കുന്നു.
ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ 219 ഗ്രാം ഭാരവും 8.39 എംഎം കനം (ഗോള്‍ഡ് വേരിയന്റിന് 8.49 എംഎം) ഉള്ള രൂപകല്‍പ്പനയിലാണ് എത്തുന്നത്. ഗ്യാലക്സി സില്‍വര്‍, ഒബ്സിഡിയന്‍ ബ്ലാക്ക്, ഫോണിക്സ് ഗോള്‍ഡ് എന്നീ മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഇത് ഇപ്പോള്‍ ചൈനയിലെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറിലൂടെ വില്‍പ്പനയ്ക്ക് എത്തിത്തുടങ്ങി.






