കിയോഞ്ജര്‍(ഒഡീഷ): മരിച്ചുപോയ സഹോദരിയുടെ അസ്ഥികൂടത്തിന്റെ ഭാഗവുമായി ബാങ്ക് ശാഖയിലെത്തി യുവാവ്. സഹോദരിയുടെ അക്കൗണ്ടിലെ പണം പിന്‍വലിക്കുന്നതിനു തടസങ്ങള്‍ നേരിട്ടതോടെയായിരുന്നു ജിതു മുണ്ട എന്ന ആദിവാസി യുവാവിന്റെ കടുംകൈ. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലാണു സംഭവം.സഹോദരി കലാര മുണ്ടയുടെ അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കാനാണ് ജിതു ഒഡീഷ ഗ്രാമീണ്‍ ബാങ്കിന്റെ മല്ലിപോസി ശാഖയിലെത്തിയത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് സ്പോണ്സര് ചെയ്യുന്നു പ്രാദേശിക ഗ്രാമീണ ബാങ്കാണിത്.
ശരിയായ അനുമതിയില്ലാതെ മൂന്നാം കക്ഷിക്കു പണം പിന്‍വലിക്കാന്‍ കഴിയില്ലെന്നു ബാങ്ക് ജീവനക്കാര്‍ അറിയിച്ചു. മരിച്ച അക്കൗണ്ട് ഉടമയുടെ ഫണ്ടുകള്‍ തീര്‍പ്പാക്കുന്നതിന് മരണ സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും ആവശ്യമാണെന്ന് മാനേജര്‍ വിശദീകരിച്ചു. മടങ്ങിപ്പോയ ജിതു മുണ്ട മദ്യപിച്ച അവസ്ഥയിലാണു ബാങ്കിലേക്കു തിരിച്ചുവന്നതെന്നു ബാങ്ക് അധികൃതര്‍ പറയുന്നു. സഹോദരിയുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ ബാങ്കിനു പുറത്തുവച്ച്, അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ബാങ്കില്‍നിന്ന് അറിയിച്ചതിനെത്തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി. പണം പിന്ലിക്കുന്നതിനു മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടെത്തണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അറിയിച്ചു.
ബാങ്ക് നടപടിക്രമങ്ങള്‍ ജീവനക്കാര്‍ വ്യക്തമായി വിശദീകരിച്ചു നല്‍കിയിരുന്നു. പാവപ്പെട്ട ആദിവാസി സ്ത്രീയുടെ അക്കൗണ്ടിലെ പണം സംരക്ഷിക്കുക എന്നതായിരുന്നു ബാങ്കിന്റെ ഉദ്ദേശ്യം. ഒരു തരത്തിലുള്ള പീഡനവുമുണ്ടായിട്ടില്ല. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുന്നുണ്ട്.'-ബാങ്ക് 'എക്സ്' പോസ്റ്റില്‍ അറിയിച്ചു. ആദിവാസി യുവാവിന് ബാങ്ക് നടപടിക്രമങ്ങളെക്കുറിച്ച് അറിയില്ലായിരുന്നെന്നും നിരാശമൂലമാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്നും സബ്-കലക്ടര്‍ ഉമാ ശങ്കര്‍ ദലൈ പറഞ്ഞു. മുണ്ട തന്റെ സഹോദരിയുടെ നിയമപരമായ അവകാശിയല്ലെന്നും അതുകൊണ്ടാണ് ബാങ്ക് അദ്ദേഹത്തോടു രേഖകള്‍ ആവശ്യപ്പെട്ടതെന്നും ദലൈ ചൂണ്ടിക്കാട്ടി. മരണ സര്‍ട്ടിഫിക്കറ്റും നിയമപരമായ അവകാശ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെയുള്ള ആവശ്യമായ രേഖകള്‍ ലഭ്യമാക്കാന്‍ അദ്ദേഹത്തെ സഹായിക്കുമെന്നും സബ് കലക്ടര്‍ അറിയിച്ചു.

Comments