കാഠ്മണ്ഡു: തങ്ങളുടെ ‘നെറ്റ്വർക്ക് മാപ്പിൽ’ ജമ്മു കശ്മീർ പാകിസ്ഥാന്റെ ഭാഗമായി ചിത്രീകരിച്ചതിൽ നേപ്പാൾ എയർലൈൻസ് പരസ്യമായി മാപ്പുപറഞ്ഞു. കഴിഞ്ഞ ദിവസമാണ് നേപ്പാൾ എയർലൈസ് തെറ്റായ ഭൂപടം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്.
തുടർന്ന്, ഇന്ത്യക്കാരായ യാത്രക്കാരും സാമൂഹിക മാധ്യമ ഉപയോക്താക്കളും കടുത്ത രീതിയിൽ വിമർശനം ഉന്നയിച്ചത് എയർ ലൈൻ കമ്പനിയെ പ്രതിരോധത്തിലാക്കിയിരുന്നു.തെറ്റായ ഭൂപടം പോസ്റ്റ് ചെയ്ത സംഭവത്തിൽ എയർലൈൻസ് ആഭ്യന്തരഅന്വേഷണം പ്രഖ്യാപിച്ചു.
ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കർശനമായ പരിശോധനകൾ നടത്തുമെന്നും അവർ ഉറപ്പുനൽകി. സൗഹൃദം നിലനിർത്താൻ
അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിന് വലിയ വില കൽപ്പിക്കുന്നുണ്ടെന്നും മനഃപൂർവമല്ലാതെ സംഭവിച്ചുപോയ പിഴവിൽ ഖേദിക്കുന്നുവെന്നും എയർലൈൻസ് വ്യക്തമാക്കി.
ഭൂപടത്തിലെ സാങ്കേതിക പിഴവ് നയതന്ത്ര തലത്തിൽ വലിയ ചർച്ചയാകുന്നതിന് മുൻപ് തന്നെ തിരുത്തലുമായി നേപ്പാൾ എയർലൈൻസ് രംഗത്ത് എത്തുകയായിരുന്നു.

Comments