
ബെംഗളൂരു നഗരത്തില്‍ കഴിഞ്ഞദിവസം പെയ്ത അതിശക്തമായ മഴയ്ക്കും കാറ്റിനുമൊപ്പം പെയ്തിറങ്ങിയത് കനത്ത ആലിപ്പഴവര്‍ഷം. മഞ്ഞുമൂടിയതുപോലെ തോന്നിക്കുന്ന ഈ കാഴ്ചകള്‍ നഗരത്തിലെ റോഡുകളിലും വീട്ടുമുറ്റങ്ങളിലും കഫേകളിലുമെല്ലാം ദൃശ്യമാണ്. കടുത്ത ചൂടിനിടെയുണ്ടായ മഴയില്‍ നഗരത്തിലെ താപനില 18 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നെങ്കിലും വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പ്രളയസമാനമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. മഴക്കെടുതിയില്‍ ആശുപത്രിയുടെ മതില് ഇടിഞ്ഞുവീണ് മലയാളികളടക്കം ഏഴ് പേര് മരണപ്പെട്ടു. ഒരു ബുക്ക് സ്റ്റോറില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് 14 ലക്ഷം രൂപ വിലവരുന്ന അയ്യായിരത്തോളം പുസ്തകങ്ങള്‍ നശിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ പിഴുതെറിയപ്പെട്ടതും വെള്ളക്കെട്ടും കാരണം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു.
ഭൂമിയില്‍ നിന്നുള്ള ചൂടേറിയ നീരാവി തണുത്ത വായുവുമായി സമ്പര്‍ക്കത്തില്‍ വന്ന് ഐസ് കട്ടകളായി മാറുന്നതാണ് ആലിപ്പഴം. ഇവയുടെ വലിപ്പവും ഭാരവും കൂടുമ്പോള്‍ വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാകാറുണ്ട്. 1986ല്‍ ബംഗ്ലാദേശിലെ ഗോപാല്‍ഗഞ്ചില്‍ ഒരു കിലോയോളം ഭാരമുള്ള ആലിപ്പഴം വീണ് 92 പേര് മരിച്ചതാണ് ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരമായ ആലിപ്പഴ വീഴ്ച. കൃത്യമായ രൂപമില്ലാത്ത ഈ ഐസ് കട്ടകള്‍ വന്‍തോതില്‍ പതിക്കുന്നത് കൃഷിനാശത്തിനും ഇടയാക്കുന്നു.
Hailstorm in Bengaluru! pic.twitter.com/u458OTVA1T
— Chandra R. Srikanth (@chandrarsrikant) April 29, 2026






