
ലോകത്തിലെ ആദ്യത്തെ വനിതാ സ്പെഷ്യല്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസിന്റെ 34-ാം വാര്‍ഷികം പശ്ചിമ റെയില്‍വേ വിപുലമായി ആഘോഷിക്കുന്നതിന്റെ മനോഹരമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 1992 മെയ് 5-നാണ് മുംബൈയിലെ തിരക്കേറിയ ഗതാഗത സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാന്‍ ഈ വിപ്ലവാത്മകമായ സേവനം ആരംഭിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി റെയില്‍വേ ഉദ്യോഗസ്ഥര്‍ യാത്രക്കാരായ സ്ത്രീകള്‍ക്ക് റോസാപ്പൂക്കള്‍ വിതരണം ചെയ്യുകയും മധുരം പങ്കുവെക്കുകയും ചെയ്തു.
പതിറ്റാണ്ടുകളായി മുംബൈയിലെ ലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതത്തിന്റെ ഭാഗമാണ് ഈ ലേഡീസ് സ്പെഷ്യല്‍ ട്രെയിനുകള്‍. ഓഫീസുകളിലേക്കും തിരിച്ചുമുള്ള യാത്രയില്‍ ഈ സര്‍വീസ് നല്കുന്ന ആശ്വാസവും സുരക്ഷയും വളരെ വലുതാണെന്ന് യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീ യാത്രക്കാരെ ശാക്തീകരിക്കുന്നതിനും അവരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനുമുള്ള റെയില്‍വേയുടെ ദീര്‍ഘകാല പ്രതിബദ്ധതയുടെ അടയാളമായാണ് ഈ നേട്ടത്തെ വെസ്റ്റേണ്‍ റെയില്‍വേ വിശേഷിപ്പിച്ചത്.
ആഘോഷത്തിന്റെ ഭാഗമായി ട്രെയിനിനുള്ളില്‍ ഉദ്യോഗസ്ഥരോടൊപ്പം യാത്രക്കാര്‍ ഫോട്ടോയെടുക്കുന്നതും പൂക്കള്‍ സ്വീകരിക്കുന്നതുമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മുംബൈയുടെ പൊതുഗതാഗത രംഗത്ത് ഈ ലേഡീസ് ലോക്കല്‍ ട്രെയിനുകള്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. നഗരത്തിന്റെ ജീവനാഡിയായ ലോക്കല്‍ ട്രെയിനുകളിലെ ഈ സുന്ദര നിമിഷം വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.
Western Railway Mumbai Division marked a milestone in suburban travel by introducing the world’s first women-only “Ladies Special” local on 5 May 1992.
Celebrating 34 years of empowering women commuters with safer & dedicated travel.@WesternRly pic.twitter.com/gmJbgaAeI6— DRM - Mumbai Central, WR (@drmbct) May 6, 2026






