
മംഗലാപുരം: സി.പി.എം. ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി ഇന്നു സംഘടിപ്പിക്കുന്ന മത സൗഹാര്ദറാലിയിലും സമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. എന്നാല്‍ മുഖ്യമന്ത്രിയെ മംഗലാപുരത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണു സംഘപരിവാര്‍ സംഘടനകള്‍. പിണറായി മുന്‍ നിശ്ചയിച്ചതു പ്രകാരം പരിപാടിയില്‍ പങ്കെടുക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ ഇന്നു നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശക്തമായ ഒരുക്കങ്ങളാണു നടത്തുന്നത്.
അതിനിടെ സംസ്ഥാന സര്‍ക്കാര്‍ മംഗലാപുരത്ത് ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു രാവിലെ ആറുമുതല്‍ െവെകിട്ട് ആറുവരെയാണ് നിരോധനാജ്ഞ. കേരളത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ സി.പി.എം. അക്രമം നടത്തുെന്നന്ന് ആരോപിച്ചാണു മുഖ്യമന്ത്രിയുടെ മംഗലാപുരം പരിപാടിയെ സംഘപരിവാര്‍ സംഘടനകള്‍ എതിര്‍ക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നു രാവിലെ ആറുമുതല്‍ െവെകിട്ട് ആറുവരെയാണു ദക്ഷിണ കന്നഡ ജില്ലയിലെ ഹര്‍ത്താല്‍. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മുതല്‍ മംഗലാപുരത്ത് സംഘര്‍ഷാവസ്ഥയുണ്ട്. നഗരത്തില്‍ മാത്രം 3,000 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ആറ് എസ്.പിമാര്‍, പത്ത് എ.എസ്.പിമാര്‍ എന്നിവര്‍ക്കാണു സുരക്ഷാ ചുമതല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 600 സി.സിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആറു ഡ്രോണുകളുടെ നിരീക്ഷണവുമുണ്ട്.
റാലി നടക്കുന്ന ജ്യോതി അംബേദ്കര്‍ സര്‍ക്കിള്‍ മുതല്‍ നെഹ്റു െമെതാനി വരെയുള്ള റോഡ് പൊലീസ് വലയത്തിലാക്കും. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കേരളാ പോലീസിന്റെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ മംഗലാപുരതെത്തി സമ്മേളന നഗരിയില്‍ പരിശോധന നടത്തി. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയും നടത്തി.
മംഗലാപുരത്തെ സംഘര്‍ഷാവസ്ഥ കാസര്‍ഗോട്ടേക്കും പടരാതിരിക്കാന്‍ ജില്ലാ പോലീസും ശക്തമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.മഞ്ചേശ്വരത്ത് കേരളാ പോലീസും തലപ്പാടിയില്‍ കര്‍ണാടകാ പോലീസും ഇപ്പോള്‍ തന്നെ സന്നാഹങ്ങളുമായി നിലയുറപ്പിച്ചുകഴിഞ്ഞു. പിണറായി വിജയന് ഇന്നു രാവിലെ കണ്ണൂരില്‍നിന്നും മലബാര്‍ എക്സ്പ്രസിലാണു മംഗലാപുരത്ത് എത്തുക. കേരളാ പോലീസിന്റെ ഒരു സംഘവും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍നിന്നും ശക്തമായ സുരക്ഷാ സന്നാഹത്തോടെ പിണറായിയെ ഗസ്റ്റ്ഹൗസിലെത്തിക്കും. െവെകിട്ട് പിണറായിക്കു നെഹ്റു െമെതാനിയിലെത്തുന്നതിനായി പ്രത്യേക വാഹനവും ഒരുക്കിയിട്ടുണ്ട്.
സിറ്റി പോലീസ് കമ്മിഷണര്‍ എം. ചന്ദ്രശേഖര, ജില്ലാ പോലീസ് മേധാവി ഭൂഷണ് ബോറസ് എന്നിവര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്ക്കുമാണു സുരക്ഷയുടെ മേല്‍നോട്ടച്ചുമതല നല്‍കിയിട്ടുള്ളത്. ക്രമസമാധാനപ്രശ്നമുണ്ടാക്കില്ലെന്നു വി.എച്ച്.പി, ഹിന്ദു ജാഗരണ വേദി സംഘടനാംഗങ്ങളായ 120 പേരില്‍നിന്ന് എഴുതി വാങ്ങിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
കര്‍ണാടകയില്‍ ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷവേളയിലും മംഗലാപുരത്തും, മടിക്കേരിയിലും സമാനമായ സ്ഥിതിവിശേഷമുണ്ടായിരുന്നു. അതേ സമയം ഹര്‍ത്താലിന് മുന്നോടിയായി സംഘപരിവാര്‍ സംഘടനകള്‍ ഇന്നലെ പ്രകടനം നടത്തി. ജ്യോതി സര്‍ക്കിള്‍ മുതല്‍ നെഹ്റു െമെതാനം വരെ സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.






