
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണ വിധേയനായ സിപിഎമ്മിന്റെ കടകംപള്ളി സുരേന്ദ്രനെ തോൽപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ.
വി മുരളീധരന് 46,564 വോട്ടുകള്‍ നേടിയപ്പോള്‍ മുന്‍ ദേവസ്വം മന്ത്രി കടകംപ്പളളി സുന്ദ്രേന് 46,136 രണ്ടാംസ്ഥാനത്ത് എത്തിച്ചേര്‍ന്നു . യുഡിഎഫ് സ്ഥാനാര്‍ത്ഥി റ്റി ശരത്ചന്ദ്ര പ്രസാദ് 37183 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടു .
2016ല്‍ കടകംപള്ളിയോട് മത്സരിച്ചപ്പോൾ 42,732 വോട്ടാണ് മുരളീധരന് കിട്ടിയത്. കഴക്കൂട്ടത്ത് 28 വാർഡുകളിൽ വിജയിക്കാൻ സാധിച്ചിരുന്നു. ഈ സൂചന നിലവിൽ ബിജെപിക്ക് നല്ല പ്രതീക്ഷയാണ് നൽകിയത്.






