
സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ദിയയുടെ ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ ദിയയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് സഹോദരിയും നടിയുമായ അഹാന കൃഷ്ണയും അമ്മ സിന്ധു കൃഷ്ണയും പങ്കുവെച്ച ഹൃദ്യമായ കുറിപ്പുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
പഴയകാല ഓർമ്മകളെ പുതിയ നിമിഷങ്ങളുമായി കോർത്തിണക്കിയാണ് അഹാന സഹോദരിക്ക് ആശംസ നേർന്നത്.കുഞ്ഞായിരുന്ന ദിയയുടെ അരികിലിരിക്കുന്ന അഹാനയുടെ പഴയ ചിത്രത്തിനൊപ്പം, ഇപ്പോൾ ദിയയുടെ മകൻ ഓമിക്കൊപ്പമിരിക്കുന്ന പുതിയ ചിത്രവും, കുട്ടിക്കാലത്ത് ദിയയ്ക്കൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോയും, ഇന്ന് ഓമിയെ കളിപ്പിക്കുന്ന വീഡിയോയും ചേർത്തുവെച്ചാണ് അഹാന ദിയയ്ക്ക ആശംസ നേർന്നത്. ‘ഹാപ്പി ബെർത്ത്ഡേ ഓമീസ് മമ്മ ഓസി" എന്നാണ് അഹാന ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
മകളുടെ മാറ്റത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും വാചാലയായാണ് സിന്ധു കൃഷ്ണ എത്തിയത്.‘ ഒസി, നിനക്ക് സന്തോഷവും അനുഗ്രഹവും നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. ലോകത്തിലെ എല്ലാ സന്തോഷവും ദൈവം നിനക്ക് നൽകി അനുഗ്രഹിക്കട്ടെ. നിന്റെ ജന്മദിനമായ ഇന്ന് നിന്നെ ഒരുപാട് ഓർക്കുന്നു.
നീ കുഞ്ഞായിരുന്നപ്പോൾ നിന്നെക്കുറിച്ച് ഓർത്ത് എനിക്ക് ഒട്ടും ടെൻഷൻ ഉണ്ടായിരുന്നതായി ഓർക്കുന്നില്ല. നീ അത്രയ്ക്ക് അഡ്ജസ്റ്റ് ചെയ്യുന്ന കുഞ്ഞായിരുന്നു. ഒട്ടും വാശിയോ കരച്ചിലോ ഇല്ലാതെ എപ്പോഴും സന്തോഷവാനായിരുന്നു. നിനക്ക് എന്ത് ക്യൂട്ട് ആയ ചിരിയായിരുന്നു. എപ്പോഴും എല്ലാവരെയും സഹായിക്കാൻ ഓടി നടക്കുമായിരുന്നു.
ഇപ്പോൾ ഓമിയെ നീ ഇത്ര നന്നായി നോക്കുന്നത് കാണുമ്പോൾ എനിക്ക് വലിയ അഭിമാനം തോന്നുന്നു. സന്തോഷം നിറഞ്ഞ ഒരു ജന്മദിനം ആശംസിക്കുന്നു ഒസി.. ഒരുപാട് സ്നേഹം’ എന്നായിരുന്നു ദിയയ്ക്കും ഓമിക്കുമൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് സിന്ധു കൃഷ്ണ കുറിച്ചത്. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ ദിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ കമന്റായി കുറിക്കുന്നത്.






