തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രശംസിച്ച് തിരുവനന്തപുരം എം.പി ശശി തരൂര്‍ രംഗത്തെത്തി. ''ബംഗാളിലും അസമിലും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതില്‍ അവര്‍ക്കുള്ള വൈദഗ്ധ്യമാണ് കാരണമെന്നും പറഞ്ഞു.
വളരെ പ്രൊഫഷണലായാണ് അവര്‍ കാര്യങ്ങള്‍ സംഘടിപ്പിക്കുന്നത്. അവര്‍ക്ക് ശക്തമായ സംഘടനാ കരുത്തുണ്ട്. സാമ്പത്തിക സ്രോതസ്സുകള്‍ ഉള്‍പ്പെടെയുള്ള ധാരാളം വിഭവങ്ങള്‍ അവര്‍ തങ്ങളുടെ പ്രചാരണത്തിനായി വിനിയോഗിക്കുന്നു,'' തരൂര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ''നമുക്കെല്ലാവര്‍ക്കും അതില്‍ നിന്ന് പഠിക്കാന്‍ ചില കാര്യങ്ങളുണ്ട്. അവരുടെ സന്ദേശം ഭാരതീയരെ ഭിന്നിപ്പിക്കുന്നതാകാതെ, ഒന്നിപ്പിക്കുന്നതാകട്ടെ എന്ന് മാത്രമേ ഞാന്‍ പ്രത്യാശിക്കുന്നുള്ളൂ,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാളിലും അസമിലും പുതുച്ചേരിയിലും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് നേടിയത്. ബംഗാളില്‍ 204 സീറ്റുകള്‍ നേടി അധികാരം പിടിച്ച ബിജെപി അസമില്‍ 102 സീറ്റുകള്‍ നേടി തൂത്തുവാരി. പുതുച്ചേരിയിലും 18 സീറ്റുകളുമായി അധികാരം പിടിച്ചപ്പോള്‍ അക്കൗണ്ട് തുറക്കാതെ ദീര്‍ഘകാലം നിന്ന കേരളത്തില്‍ മൂന്ന് സീറ്റുകളും തമിഴ്നാട്ടില്‍ 52 സീറ്റുകളും നേടി.

Comments