
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ മുഖപത്രം. യുഡിഎഫിന്റെ ജയത്തിന് പ്രാഥമിക കാരണം ഭരണവിരുദ്ധ വികാരമാണ് എന്നാണ് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നത്. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുബാങ്കിനും അടിത്തറയ്ക്കും ഇളക്കം തട്ടിയെന്നും വോട്ട് ചോര്‍ന്നു .ഭരണത്തിന് നേതൃത്വം നല്കിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്തുകൊണ്ട് ജനങ്ങളില്‍ നിന്ന് അകന്നു എന്ന് ആത്മപരിശോധന നടത്തണം എന്നുമാണ് ജനയുഗം എഡിറ്റോറിയലില്‍ പറയുന്നത്.
മുന്നണിക്ക് നേതൃത്വം നല്കിയ സിപിഐഎം നേതൃത്വത്തിലെ പ്രമുഖരായ ചില നേതാക്കള്‍ ആ പാര്‍ട്ടി വിട്ട് യുഡിഎഫില്‍ ചേക്കേറിയതും പാര്‍ട്ടിയെയും മുന്നണിയെയും വെല്ലുവിളിച്ച് വിജയിച്ചതും ഇരുത്തിച്ചിന്തിപ്പിക്കാന്‍ മതിയായ രാഷ്ട്രീയ പ്രതിഭാസമാണ്. ഇവര്‍ സിപിഐഎമ്മിനെ വെല്ലുവിളിച്ച് ജയിച്ചത് ഇരുത്തി ചിന്തിപ്പിക്കാന്‍ മതിയായ രാഷ്ട്രീയ പ്രതിഭാസമാണ്. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുബാങ്കിനും അടിത്തറയ്ക്കും ഇളക്കം തട്ടിയെന്നും വോട്ട് ചോര്‍ന്നുവെന്നും സിപിഐ മുഖപത്രം മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം സംസ്ഥാനത്ത് വികസനരംഗത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും സമാനതകളില്ലാത്ത മുന്നേറ്റം കാഴ്ച്ചവെച്ചിട്ടുണ്ട് എന്നത് നിഷ്പക്ഷമതികള്‍ അംഗീകരിക്കുന്ന വസ്തുതയാണെങ്കിലും ഭരണവും അതിന് നേതൃത്വം നല്കിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും എങ്ങനെ, എന്തുകൊണ്ട് ജനങ്ങളില്‍ നിന്ന് അകലുകയും ഒറ്റപ്പെടുകയും ചെയ്തു എന്നത് ആത്മാര്‍ത്ഥവും സത്യസന്ധവുമായ ആത്മപരിശോധന ആവശ്യപ്പെടുന്നുണ്ട്.കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഇടതുപക്ഷം പ്രസക്തമായ രാഷ്ട്രീയ ശക്തിയായി തുടരാന്‍ അനിവാര്യമാണ് എന്നാണ് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നത്.






