
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. താരം പങ്കുവയ്ക്കുന്ന ഫോട്ടോസും വീഡിയോകളുമെല്ലാം വളരെ പെട്ടന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
രേണു സുധി പങ്കുവച്ച ഒരു പുതിയ ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. കലാഭവന്‍ മണിയുടെ ' വരത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ' എന്ന ഗാനത്തിനൊപ്പമാണ് രേണു ചുവടുവെയ്ക്കുന്നത്. രേണുവിന്റെ ഡാന്‍സ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
അതേസമയം വീഡിയോയുടെ കമന്റ് സെക്ഷന്‍ താരം ഓഫ് ചെയ്തിരിക്കുകയാണ്. മറ്റ് ഡാന്‍സ് വീഡിയോയില്‍ നെഗറ്റീവ് കമന്റുകള്‍ നിറയുന്ന സാഹചര്യത്തിലാണ് രേണു കമന്റ് ബോക്‌സ് ഓഫ് ചെയ്തത്. എന്നാല്‍ രേണു സുധി പങ്കുവച്ച വീഡിയോ ഇതിനോടകം ഹിറ്റായിരിക്കുകയാണ്. നിരവധിപ്പേരാണ് വീഡിയോയില്‍ ലൈക്ക് ചെയ്തിരിക്കുന്നത്.






