
തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കി സംവിധായകന് ഭദ്രന്. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ ജയിപ്പിച്ച ജനം, വി ജി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നതെന്ന് ഭദ്രന് പറയുന്നു. അതല്ലാതെ സംഭവിച്ചാല്‍ അതൊരു രാഷ്ട്രീയ വിഡ്ഢിത്തമായിരിക്കുമെന്നും ഭദ്രന് ഓര്‍മിപ്പിക്കുന്നു.
ഹൈക്കമാന്‍ഡിനോട് ഒരു അഭ്യർത്ഥന , പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോണ്‍ഗ്രസ് തന്നെ വനവാസത്തിന് വിടരുതേ! അത് ഉണ്ടാക്കുന്ന ആഘാതം , ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവും. രമേശിന്റേയും കെ സി വേണുഗോപാലിന്റെയും മികവുകൾക്കു നേരെ കണ്ണിറുക്കുകയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ്സിനെ ജയിപ്പിച്ച ജനം , വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. അർഹനായവനെ അനർഹനാക്കരുത് ! അത് വലിയ ഒരു political blunder ആയി തീരും !
സ്നേഹത്തോടെ എന്നായിരുന്നു ഭദ്രന് കുറിച്ചത്.
മുഖ്യമന്ത്രിയായില്ലെങ്കില്‍ മറ്റൊന്നും വേണ്ടെന്ന കടുത്ത നിലപാടിലാണ് വി ഡി സതീശന്. എംഎല്‍എമാരുടെ ഭൂരിപക്ഷം മാത്രം കണക്കിലെടുക്കരുതെന്നും പൊതു വികാരവും ഘടകകക്ഷികളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നും വി ഡി ചൂണ്ടിക്കാട്ടി.
മറുവശത്ത് കെ സി വേണുഗോപാലിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെത്തി. നേതാക്കളെ മാരതമല്ല പ്രവര്ത്തകശരയും കേള്‍ക്കണം. ഒരുപാട് സതീശന്മാരുണ്ടെന്നും സുധാകരന് വിമര്‍ശിച്ചു. പ്രവര്‍ത്തകരുടെ അഭിപ്രായം കേള്‍ക്കണമെന്നും നേതാക്കളുടെ മാത്രം അഭിപ്രായം കേട്ടാല്പോരെന്നും സുധാകരന് പറഞ്ഞു. ചോരനീരാക്കി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെയും കേള്‍ക്കണം. പ്രതിപക്ഷ നേതാവിന് പറയാനുളളതും കേള്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






