
മുക്കം: ഗള്‍ഫ് നാടുകളിലെ ചൂടില്‍ മാത്രം കായ്ക്കുന്ന മധുവൂറും ഈത്തപ്പഴങ്ങള്‍ കിഴക്കന്‍ മലയോര മണ്ണായ തോട്ടുമുക്കത്തെ തോട്ടത്തിലും കായ്ച്ച് നില്‍ക്കുന്നത് ശ്രദ്ധ നേടുന്നു. കടുത്ത ചൂടില്‍ മാത്രം വിളയുന്ന ഈന്തപ്പഴങ്ങള്‍ കുലകളായി തൂങ്ങി കിടക്കുന്നത്.
അക്ഷരാര്‍ഥത്തില്‍ ആരെയും ആകര്‍ഷകമാക്കുന്നതാണ്. കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കം ജുമാ മസ്ജിദ് അങ്കണത്തിലാണ് നാടിനെ അത്ഭുതമാക്കി ഈന്തപ്പന നിറയെ കുലകുലയായി കാരക്കകള്‍ വിളഞ്ഞു നില്‍ക്കുന്നത് കാഴ്ചകളുടെ വസന്തമാകുന്നത്. കേരളത്തിലെ കാലാവസ്ഥയില്‍ അപൂര്‍വ്വമായ ഈ കാഴ്ച്ചച്ചകള് കണ്ണിന് കുളിര്‍മ്മ നല്കാന് പോന്നതാണ്.
ഈത്തപ്പനയില്‍ വര്ണ്ണരാചി വിടര്‍ത്തുന്ന ഈത്തപ്പഴത്തിന്റെ കുലകള്‍ കാണാന്‍ നിരവധി പേരാണ് എത്താറുള്ളത്. കേരളത്തിലെ മണ്ണും കാലാവസ്ഥയും ഈന്തപ്പഴ കൃഷിക്ക് വേണ്ടത്ര അനുയോജ്യമല്ലെന്നാണ് വിലയിരുത്താറ്. ആ ധാരണകളെ മുഴുവന്‍ തിരുത്തിക്കുറിക്കുകയാണ് തോട്ടുമുക്കം ജുമാ മസ്ജിദ് മുറ്റത്തെ ഈ ഈന്തപ്പനകള്‍. വേനല്‍ക്കാലത്ത് തോട്ട്മുക്കത്ത് സമൃദ്ധമായി വിളഞ്ഞു നില്‍ക്കുകയാണ് ഈത്തപ്പഴം.
കേരളത്തില്‍ ചിലയിടങ്ങളില്‍ ഈന്തപ്പനകള്‍ വളരാറുണ്ടെങ്കിലും അവയിങ്ങനെ സമൃദ്ധമായി കായ്ക്കുന്നത് അപൂര്‍വ്വമാണ്. ഈ കാര്‍ഷിക അത്ഭുതം പ്രകൃതിയുടെ ഒരു മനോഹരമായ വരദാനമാണന്നാണ് നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ച വിഷയം. പാകമാകുന്ന മുറക്ക് കൂടുതല്‍ മധുരവും രുചിയും ലഭിക്കുന്നത്.
ചൂടുള്ള കാലാവസ്ഥയില്‍ നല്ല രിതിയില്‍ പരിചരണവും ലഭിച്ചാല്‍ കേരള മണ്ണിലും ഈത്തപ്പന കൃഷി നടത്താമെന്നതാണ് കര്‍ഷക വിദഗ്ധധര്‍ അഭിപ്രായപ്പെടുന്നത്. കിഴക്കന്‍ മലയോര മണ്ണിലും ഇതോടെ ഈത്തപ്പനയുടെ കൃഷി സാധ്യതകള്‍ തെളിയുകയാണ്.
പച്ചയും മഞ്ഞയുമായി കുലകുലകളായി തൂങ്ങിനില്‍ക്കുന്ന ഈന്തപ്പഴങ്ങള്‍ കാണാന്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും പ്രകൃതിയുടെ വര്‍ണ്ണ കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ എത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും തോട്ടമുക്കം ഈത്തപ്പനയുടെ വിശേഷങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്.






