
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങാന്‍ വിസമ്മതിച്ച മമത ബാനര്‍ജി ഒടുവില്‍ ജനവിധിക്കു കീഴടങ്ങുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി എക്സില്‍ തന്റെ ബയോ അപ്ഡേറ്റ് ചെയ്തു. മൂന്ന് തവണ മുമ്പ് മുഖ്യമന്ത്രിയായിരുന്നെന്ന് ഇതില്‍ തിരുത്ത്.
'സ്ഥാപക ചെയര്‍പഴ്സണ്‍, ഓള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി (15, 16, 17-ാമത് വിധാന്‍ സഭ)' എന്നാണ് പുതിയ ബയോയിലുള്ളത്. 'സ്ഥാപക ചെയര്‍പഴ്സണ്‍ ഓള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പശ്ചിമ ബംഗാള്‍.' എന്നായിരുന്നു ഇതുവരെയുള്ള മേല്‍വിലാസം.
ഇന്നലെ പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ ആദ്യ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു.
ഇതിനിടെയാണ് മമത പരാജയം സമ്മതിച്ചതിന്റെ ആദ്യസൂചന പുറത്തുവരുന്നത്. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിധി 'ജനകീയ വിധിയല്ല, ഗൂഢാലോചനയാണ്' എന്ന് ആരോപിച്ചാണ് മമത ബാനര്‍ജി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ വിസമ്മതിച്ചിരുന്നത്. വോട്ടെണ്ണലില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നെന്നും 100 സീറ്റുകള്‍ 'കൊള്ളയടിക്കപ്പെട്ടു' എന്നും അവര്‍ ആരോപിച്ചിരുന്നു.മേല്‍വിലാസം തിരുത്തി മമത.






