More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കോവിഡ്‌ പോലെയല്ല, ഹാന്റാ വൈറസ്‌ പകരുന്നത്‌ പതിയെ, പക്ഷേ മാരകം

Authored by ബൈജു ഭാസി | Last updated: 09 May 2026, 11:34 PM | 1 min read

Print
Unlike Covid, Hanta virus spreads slowly but is deadly
കൊച്ചി: ഹാന്റാ വൈറസ്‌ ഭീഷണി മാരകമാണെന്നും ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും ആരോഗ്യവിദഗ്‌ധര്‍. ഡച്ച്‌ ക്രൂയിസ്‌ ഷിപ്പില്‍ മൂന്നുപേരുടെ ജീവനെടുക്കുകയും മറ്റു മൂന്നുപേര്‍ ഗുരുതരാവസ്‌ഥിലാവുകയും ചെയ്‌തതോടെയാണ്‌ ഈ വൈറസിനു മേല്‍ വീണ്ടും ആരോഗ്യവിദഗ്‌ധരുടെ ശ്രദ്ധപതിയുന്നത്‌. എലികളില്‍നിന്നാണ്‌ ഹാന്റാ വൈറസ്‌ മനുഷ്യനിലേക്കു പകരുന്നത്‌. എന്നാല്‍ എലികളില്‍ ഇത്‌ യാതൊരപകടവും സൃഷ്‌ടിക്കുന്നില്ല.


എലിയുടെ മലമൂത്ര വിസര്‍ജ്യങ്ങളില്‍നിന്നാണു വൈറസ്‌ പകരുക. വായുവില്‍നിന്ന്‌ മൂക്കിലൂടെ ഇത്‌ ശ്വാസകോശങ്ങളിലെത്തി നീര്‍ക്കെട്ടുണ്ടാക്കുന്നതോടെ രോഗിക്കു മരണം സംഭവിക്കും. വൈറസ്‌ ശരീരത്തിനുള്ളില്‍ കടന്നാല്‍ അഞ്ചുദിവസത്തിനകം ശ്വാസകോശത്തില്‍ നീരുകെട്ടും. രോഗം പിടിപെട്ടാല്‍ 42 മുതല്‍ 50 ശതമാനം വരെ മരണസാധ്യതയുണ്ട്‌.


തെക്കേ അമേരിക്കയിലെ വനമേഖലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലേക്കും മറ്റും സഞ്ചരിക്കുന്നവര്‍ക്ക്‌ ഹാന്റാ വൈറസ്‌ ഭീഷണി നേരിടേണ്ടി വരാം. വൈറസ്‌ ബാധയുണ്ടായ കപ്പലില്‍ സഞ്ചരിച്ചിരുന്നവര്‍ ജനവാസമില്ലാത്ത ദ്വീപുകളിലും ഈ വനമേഖലകളിലും സഞ്ചരിച്ചിരുന്നു. അവിടെനിന്നാകാം ഇവര്‍ക്കു വൈറസ്‌ ബാധയുണ്ടായതെന്നാണ്‌ അനുമാനം.


പനി, പേശീവേദന, തലവേദന എന്നീ ലക്ഷണങ്ങളോടെയാണ്‌ സാധാരണ ഗതിയില്‍ രോഗത്തിന്റെ തുടക്കം. നാലുദിവസം ഈ ലക്ഷണങ്ങള്‍ കാണിച്ചശേഷം പൊടുന്നനെ രോഗം മൂര്‍ച്‌ഛിക്കുന്നതാണു രീതി. പിന്നീട്‌ മരണം സംഭവിച്ചേക്കാം. ഏറ്റവും വിദഗ്‌്ധയായ ചികിത്സ നല്‍കിയാലേ രോഗിയെ രക്ഷിക്കാന്‍ കഴിയൂ.


ഇന്ത്യയില്‍ ഇതുവരെ ഹാന്റാ വൈറസ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. എന്നാല്‍ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജിലെ ഗവേഷണ വിഭാഗം രാജ്യത്താദ്യമായി എലികളില്‍ ഈ വൈറസ്‌ കണ്ടെത്തിയിട്ടുണ്ട്‌. നിലവില്‍ അഞ്ചു ഹാന്റാ വൈറസ്‌ കേസുകളാണ്‌ വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്‍ സ്‌ഥിരീകരിച്ചിട്ടുള്ളത്‌. ഇതില്‍ മൂന്നുപേര്‍ ചികിത്സയില്‍ കഴിയുകയാണ്‌.


കോവിഡ്‌ വൈറസ്‌ പോലെ ഹാന്റാ വൈറസ്‌ വേഗത്തില്‍ പകരില്ല. അതിനാല്‍ വന്‍ പകര്‍ച്ചവ്യാധിയാകുമെന്ന ആശങ്ക വേണ്ട. 35 വര്‍ഷമായി ശാസ്‌ത്രലോകത്തിന്‌ ഹാന്റാ വൈറസിനെപ്പറ്റി അറിയാം. ഒട്ടനേകം വൈറസുകള്‍ ഈ വൈറസ്‌ കുടുംബത്തിലുണ്ട്‌. ഇതിലെ ആന്‍ഡീസ്‌ സ്‌ട്രെയ്‌ന്‍ വകഭേദമാണ്‌ ഇപ്പോള്‍ മാരകമായിട്ടുള്ളത്‌. ഇന്ത്യയില്‍ ഇതുവരെ ഈ വകഭേദമില്ല. മനുഷ്യനില്‍നിന്ന്‌ മനുഷ്യനിലേക്കു പകരുന്നതാണ്‌ ആന്‍ഡീസ്‌ വകഭേദം. എന്നാല്‍ വേഗത്തില്‍ പടരില്ല. അതുകൊണ്ട്‌ പകര്‍ച്ച തടയാന്‍ സാധിക്കും. വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും ചേരുന്ന ന്യൂവേള്‍ഡ്‌ എന്ന മേഖലയില്‍ ഹാന്റാ വൈറസ്‌ സാധാരണമാണെന്ന് ആരോഗ്യ വിദഗ്ദന്‍ ഡോ. രാജീവ്‌ ജയദേവന്‍ പറഞ്ഞു.



ബൈജു ഭാസി

English Summary

The virus is transmitted through rat feces. It enters the lungs through the nose and causes swelling, which can lead to death. The fatality rate for those infected is 42 to 50 percent.

Tags

  • hantavirus

About Author:

Author photo

ബൈജു ഭാസി

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാരുടെ വകുപ്പുകളില്‍ വ്യക്തത: ഫിഷറീസ് ലീഗിന് തന്നെ; ലിസ്റ്റ് ഗവര്‍ണര്‍ക്ക് കൈമാറി

മന്ത്രിമാരുടെ വകുപ്പുകളില്‍ വ്യക്തത: ഫിഷറീസ് ലീഗിന് തന്നെ; ലിസ്റ്റ് ഗവര്‍ണര്‍ക്ക് കൈമാറി

സി.പി.എം പിന്തുണ പിന്‍വലിക്കില്ല; സഖ്യത്തിലേക്ക് എ.ഐ.എ.ഡി.എം.കെ വിഭാഗത്തെ സ്വാഗതം ചെയ്ത് ടി.വി.കെ

സി.പി.എം പിന്തുണ പിന്‍വലിക്കില്ല; സഖ്യത്തിലേക്ക് എ.ഐ.എ.ഡി.എം.കെ വിഭാഗത്തെ സ്വാഗതം ചെയ്ത് ടി.വി.കെ

നരേന്ദ്ര മോദിക്ക് വംശീയ ആക്ഷേപം ; 'പാമ്പാട്ടി'യായി ചിത്രീകരിച്ചു നോര്‍വീജിയന്‍ പത്രം; വന്‍ പ്രതിഷേധം

നരേന്ദ്ര മോദിക്ക് വംശീയ ആക്ഷേപം ; 'പാമ്പാട്ടി'യായി ചിത്രീകരിച്ചു നോര്‍വീജിയന്‍ പത്രം; വന്‍ പ്രതിഷേധം

കാസർഗോഡ് പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

കാസർഗോഡ് പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

കനത്ത മഴ; കണ്ണൂരില്‍ ഡെങ്കിപനി പടരുന്നു, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കനത്ത മഴ; കണ്ണൂരില്‍ ഡെങ്കിപനി പടരുന്നു, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

വി.ഡി. എസ് സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം; ഡോ. ബി. അശോകിനെ തിരിച്ചെടുത്തു; സുപ്രധാന പദവി നല്‍കും

വി.ഡി. എസ് സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം; ഡോ. ബി. അശോകിനെ തിരിച്ചെടുത്തു; സുപ്രധാന പദവി നല്‍കും