മൃതദേഹങ്ങളില്‍ അണിയിക്കുന്ന വസ്ത്രങ്ങള്‍ മോഷ്ടിച്ച് വൃത്തിയാക്കി പുതിയതെന്ന വ്യാജേന വിപണിയിലെത്തിക്കുന്ന വന്‍ റാക്കറ്റിനെ മധ്യപ്രദേശിലെ ഇന്ദോറില്‍ നിന്ന് പിടികൂടി. മധ്യപ്രദേശ് മുതല്‍ ഗുജറാത്തിലെ അഹമ്മദാബാദ് വരെ നീളുന്ന വലിയൊരു ശൃംഖലയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ശ്മശാന ജീവനക്കാരും ഏജന്റുമാരും അടങ്ങുന്ന സംഘം സംഘടിതമായി നടത്തുന്ന ഈ ക്രൂരകൃത്യം ഒരു പ്രമുഖ മാധ്യമം നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് പുറംലോകം അറിഞ്ഞത്.
ഹിന്ദു ആചാരപ്രകാരം അന്ത്യകര്‍മ്മങ്ങളുടെ ഭാഗമായി മൃതദേഹങ്ങളില്‍ സമര്‍പ്പിക്കുന്ന കോടി വസ്ത്രങ്ങളും വിലപിടിപ്പുള്ള ഷാളുകളുമാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ശ്മശാന ജീവനക്കാര്‍ കൈക്കലാക്കുന്ന ഈ വസ്ത്രങ്ങള്‍ ഏജന്റുമാര്‍ക്ക് മറിച്ചുവില്‍ക്കുന്നു. തുടര്‍ന്ന് ഇവ അലക്കി തേച്ച് പുതിയ പാക്കിംഗിലാക്കി വിപണിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഷാളുകള്‍ക്ക് 20 മുതല്‍ 40 രൂപ വരെയും സാരികള്‍ക്ക് 80 രൂപ വരെയുമാണ് ശ്മശാനങ്ങളില്‍ വെച്ച് ഇവര്‍ വിലയിടുന്നത്. എന്നാല്‍ വിപണിയില്‍ എത്തുമ്പോള്‍ ഇത് നാലിരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്.
സംഭവം പുറത്തായതോടെ പോലീസിനും സര്‍ക്കാരിനുമെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. ഇത്തരം മാഫിയകള്‍ക്ക് ഉദ്യോഗസ്ഥരുടെ ഒത്താശ ലഭിക്കുന്നുണ്ടോ എന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ സംശയം പ്രകടിപ്പിക്കുന്നു. പരേതരോടുള്ള ആദരവ് പോലും കണക്കിലെടുക്കാതെ കേവലം ലാഭത്തിന് വേണ്ടി നടത്തുന്ന ഈ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനത്തിനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Comments