ബിടോന്റോ: ലോട്ടറിയടിച്ചാൽ പോര, പണം സ്വന്തമാക്കണമെങ്കിൽ ചവറു വണ്ടിയിലെ മാലിന്യം വരെ അരിക്കണം! പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ലോട്ടറി വിജയി അബദ്ധത്തിൽ ചവറ്റുകുട്ടയിൽ എറിഞ്ഞുകളഞ്ഞ 10.9 കോടി രൂപയുടെ (1 ദശലക്ഷം യൂറോ) ലോട്ടറി ടിക്കറ്റ് വീണ്ടെടുക്കാൻ പെടാപാടുപെട്ടു. ടിക്കറ്റ് രണ്ട് ദിവസത്തെ പരിശ്രമത്തിനു ശേഷം മാലിന്യ സംസ്കരണ തൊഴിലാളികൾ വീണ്ടെടുത്തു നൽകുകയായിരുന്നു.
തെക്കൻ ഇറ്റലിയിലെ ബിടോന്റോയിലുള്ള ഒരു കടയിൽ വെച്ച് തങ്ങളുടെ നമ്പറുകൾ പരിശോധിച്ച ശേഷം, ഇത് "പണം നൽകാൻ കഴിയാത്തത്" ആണെന്ന് അറിഞ്ഞതിനെത്തുടർന്ന് പേര് വെളിപ്പെടുത്താത്ത സ്ത്രീ ടിക്കറ്റ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നു. എന്നാൽ,ലോട്ടറി തുക കടയിൽ നിന്ന് നേരിട്ട് നൽകാൻ കഴിയാത്തത്ര വലുതായിരിക്കുമ്പോഴാണ് ""പണം നൽകാൻ കഴിയാത്തത്" എന്ന സന്ദേശം കാണിക്കുന്നത്എന്ന് അവർക്ക് മനസ്സിലായില്ല.
ടിക്കറ്റ് ഉപേക്ഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് താൻ സ്ഥിരമായി കളിക്കാറുള്ള 2, 4, 8, 10, 51 എന്നീ നമ്പറുകൾ തനിക്ക് സമ്മാനം നേടിത്തന്നു എന്ന്. തനിക്ക് പ്രിയപ്പെട്ട ഒരാളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ആ സ്ത്രീ എപ്പോഴും ഇതേ നമ്പറുകൾ തിരഞ്ഞെടുത്തിരുന്നത്.വിജയിയാണെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ ആ സ്ത്രീ കടയിലേക്ക് തിരിഞ്ഞോടിയെങ്കിലും, ടിക്കറ്റ് ഇതിനകം തന്നെ വലിച്ചെറിയപ്പെടുകയും മാലിന്യം ശേഖരിക്കപ്പെടുകയും ചെയ്തിരുന്നുവെന്ന് മനസ്സിലായി.
ടിക്കറ്റ് തിരികെ കിട്ടാൻ വെപ്രാളപ്പെട്ട് സ്ത്രീയും കുടുംബവും ചേർന്ന് 'സ്നാബ്' എന്ന മാലിന്യ സംസ്കരണ കമ്പനിയുടെ അഡ്മിനിസ്ട്രേറ്ററായ റോബർട്ടോ നിക്കോള ടോസ്കാനോയെ സമീപിച്ചു. ഇതിനെ തുടർന്ന് മാലിന്യം ശേഖരിച്ചതും കൊണ്ടുപോയതുമായ സംഭവങ്ങൾ പുന:സൃഷ്ടിച്ചു.ഭാഗ്യവശാൽ, ടോസ്കാനോയും അദ്ദേഹത്തിന്റെ സംഘവും ശരിയായ മാലിന്യ ലോറി കണ്ടെത്തുകയും അത് തടയാൻ സാധിക്കുകയും ചെയ്തു!
മാലിന്യത്തിലെ അപകടകരമായ വസ്തുക്കളുടെ സാദ്ധ്യത മുൻനിർത്തി, വാഹനം പ്രത്യേക തിരച്ചിലിനായി സജ്ജീകരിച്ചിട്ടുള്ള ഒരു സ്പെഷ്യലിസ്റ്റ് കമ്പനിയിലേക്ക് മാറ്റുകയായിരുന്നു. തൊഴിലാളികൾ ഒന്നര ദിവസത്തോളം മാലിന്യങ്ങൾ അരിച്ചുപെറുക്കിയശേഷമാണ് അവർ ലക്ഷ്യമിട്ട ടിക്കറ്റിൽ എത്തിച്ചേർന്നത്. ടിക്കറ്റ് കണ്ടെത്തിയ വിവരം പറയാൻ ആ സ്ത്രീയെ വിളിച്ചപ്പോൾ അവർ വികാരഭരിതയായി കരഞ്ഞുപൊയെന്ന് ടോസ്കാനോ പറയുന്നു. എന്തായാലും തിരച്ചിലിനുള്ള തുക ലോട്ടറി വിജയി നൽകേണ്ടിവരും.

Comments