
കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിൽ പരോക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് യൂസഫ് വല്ലഞ്ചിറ. വോട്ടർമാർ തീരുമാനിച്ചാൽ ആരെയും, ഏതു മണ്ഡലത്തിലും തോൽപ്പിക്കുമെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി യൂസഫ് വല്ലഞ്ചിറ വ്യക്തമാക്കി.
വോട്ടർമാരുടെ ശക്തിയെ വില കുറച്ചു കാണരുത്. ഉപതെരെഞ്ഞെടുപ്പിന് കളമൊരുക്കുന്നവർ ഈ കാര്യം ആലോചിച്ചാൽ നന്ന്. കുത്തക മണ്ഡലങ്ങളിൽ തകർന്നടിഞ്ഞതിൽ എൽഡിഎഫിന് മാത്രമല്ല എല്ലാവർക്കും പാഠമുണ്ടെന്നും യൂസഫ് വല്ലഞ്ചിറ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് യൂത്ത് ലീഗ് നേതാവിന്റെ വിമർശനം.
അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നേരിട്ടുള്ള ചർച്ച ഉടനുണ്ടാകില്ലെന്നാണ് വിവരം. ഖർഗെ ബംഗളൂരുവിലേക്ക് പോയതോടെ ചർച്ച നീളുകയായിരുന്നു. 2 ദിവസങ്ങൾക്ക് ശേഷമേ മടങ്ങിയെത്തൂവെന്ന് ഖർഗെയുടെ ഓഫീസ് അറിയിച്ചു.






