
സുഹൃത്തായ യുവതിയിൽ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് പിടിയിൽ. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാൽ വീട്ടിൽ ഷാലു(35)വിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയോട് വീട് ജപ്തിയാണെന്നും, അച്ഛന് സുഖമില്ലെന്നും ഓപ്പറേഷൻ വേണമെന്നും, പ്ലൈവുഡ് ബിസിനസ് തുടങ്ങണമെന്നും മറ്റും കളവു പറഞ്ഞ് പല തവണകളായി 60 പവൻ്റെ സ്വർണാഭരണങ്ങളും, 12 ലക്ഷത്തോളം രൂപയും തിരിച്ചു തരാമെന്നു പറഞ്ഞ് വാങ്ങിയെടുക്കുകയായിരുന്നു. സ്വർണം കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയും പിന്നീട് വിൽക്കുകയും ചെയ്തു .ഈ പണം ബെറ്റിംഗ് ആപ്പുകളിൽ നിക്ഷേപിക്കുകയായിരുന്നു എന്നാണ് വിവരം.






