
നടനും ഭര്‍ത്താവുമായ വിജയ് ദേവരകൊണ്ടയുടെ 37 ാം ജന്മദിനത്തില് ആശംസകള്‍ നേര്‍ന്ന് രശ്മിക മന്ദാന പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. വിജയ്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുളള മനോഹരമായ നിമിഷങ്ങള്‍ പങ്കിട്ടുകൊണ്ടായിരുന്നു രശ്മികയുടെ കുറിപ്പ്.
‘ഇന്ന് എന്റെ പ്രിയപ്പെട്ടവന്റെ ജന്മദിനമാണ്. ഞങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരുന്നു എന്ന് നോക്കാം. പക്ഷേ എല്ലാം റിവേഴ്സ് ഓഡറില്‍ പറയണം. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് ആഘോഷത്തിനായി പോവുകയാണ്. അതിന് തൊട്ടുമുന്‍പ് ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്തു. വിജയ് ഒരു മീറ്റിങ്ങിനായി പോയ സമയത്ത് ഞാന്‍ കുറച്ച് കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്തു.
അതിനും മുന്പ വിജയ്ക്ക് സ്നേഹം അറിയിക്കാന്‍ വീട്ടിലേക്കെത്തിയ ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകരെ കണ്ടിരുന്നു, എനിക്കും അവരില്‍ നിന്ന് ഒരുപാട് സ്നേഹം കിട്ടി. അതിരാവിലെ പപ്പാലുവിനും പപ്പക്കും ഷിമ്മുവിനും ഒപ്പം ഗുഡ് മോർണിങ് പറഞ്ഞായിരുന്നു തുടക്കം. വിജയ്യുടെ പിറന്നാൾ ആഘോഷിക്കാനായി ഷിമ്മു ഇവിടെ എത്തിയതോടെ ഇന്നത്തെ ദിവസം ശരിക്കും മനോഹരമായി’ രശ്മിക കുറിപ്പിൽ പറയുന്നു. ചിലപ്പോഴൊക്കെ ഷൂട്ടിങ് ഷെഡ്യൂളുകൾ അപ്രതീക്ഷിതമായി റദ്ദാക്കപ്പെടുന്നത് തനിക്ക് വലിയ സന്തോഷമാണെന്നും അത് തങ്ങൾക്ക് ഒരുമിച്ച് നിൽക്കാൻ സമയം നൽകാറുണ്ടെന്നും നടി പറഞ്ഞു.






