
കോട്ടയം: മൂന്ന് ദിവസമായി മരണമടഞ്ഞ മാതാവിന്റെ മൃതദേഹവുമായി മകന്‍. കോട്ടയം മാങ്ങാനത്ത് നടന്ന സംഭവത്തില്‍ കൊല്ലംപറമ്പില്‍ ഭാനുമതിയാണ് മരിച്ചത്. നാട്ടുകാര്‍ വിളിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് മൃതദേഹം കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയത്. മകന്‍ മാനസീകവെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. സംഭവം സ്വാഭാവികമരണമാണെന്നും ദുരൂഹതയില്ലെന്നുമാണ് പ്രാഥമിക വിവരം.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് സംഭവം പുറത്തറിഞ്ഞത്. ദുര്‍ഗ്ഗന്ധം പുറത്തേക്ക് വരികയും ഈച്ചയുടേയും മറ്റും സാന്നിദ്ധ്യം ഉണ്ടായതോടെയാണ് അയല്‍ക്കാര്‍ വന്ന് നോക്കിയെങ്കിലും മകന്‍ വീട് തുറക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഇവര്‍ പോലീസിനെ വിളിച്ചത്. പോലീസ് വന്നപ്പോഴാണ് മകന്‍ മൃതദേഹത്തിനരികില്‍ ഇരിക്കുന്നത് കണ്ടത്. തുടര്‍ന്ന് രാത്രി ഒമ്പത് മണിയോടെ പോലീസ് മൃതദേഹം എടുത്തു.
ദീര്‍ഘനാളായി മകനും അമ്മയും തനിച്ചാണ് ഇവിടെ താമസം. അയല്‍ക്കാരുമായോ നാട്ടുകാരുമായേ അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. രണ്ടു ദിവസമായി പുറത്തേക്ക് ആരേയും കാണാതെ വന്നപ്പോള്‍ അയല്‍ക്കാര്‍ സംശയിച്ചിരുന്നു. വീട്ടില്‍ നിന്നും അസ്വാഭാവിക സാഹചര്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇവിടെയെത്തിയെങ്കിലും മകന്‍ വീട് തുറക്കാന്‍ കൂട്ടാക്കിയില്ല. അമ്മ മരിച്ച വിവരം മകന് അറിയില്ലെന്നാണ് കരുതുന്നത്. പോലീസ് എത്തിയിട്ടും മകന്‍ ഇരുന്നിടത്ത് നിന്നും മാറാന്‍ സമ്മതിച്ചില്ല. മൃതദേഹത്തിനരികില്‍ നിന്നും പണിപ്പെട്ടാണ് മകനെ മാറ്റിയത്.






