
ന്യൂഡല്‍ഹി: കേരളത്തില്‍ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഡല്‍ഹിയില്‍ ചേര്‍ന്ന പിബി യോഗത്തിലും സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയങ്ങളെക്കുറിച്ച് പരാമര്‍ശമില്ലാതെ സിപിഐഎം. പരാജയകാരണങ്ങള്‍ നിരത്തുമ്പോള്‍ ഭരണവിരുദ്ധ വികാരത്തെ മൂടിവെച്ച് ന്യൂനപക്ഷത്തെയും വിമതരെയും കുറ്റപ്പെടുത്തുന്നത് തുടരുകയാണ്.
അഞ്ചുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ മാറുന്ന ഭരണമാറ്റമെന്ന കേരളത്തിന്റെ ട്രന്റ് ഇത്തവണ പത്തുവര്‍ഷത്തിന് ശേഷം ഉണ്ടായി എന്നാണ് പ്രതികരണം. ബ്രാഞ്ച് കമ്മറ്റികളുടെ പ്രവര്‍ത്തനം പരിശോധിക്കപ്പെടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും തിരിച്ചടിയുണ്ടായത് വിമതരുടെ ആസൂത്രിതമായ വഞ്ചന മൂലമാണെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഓരോ മണ്ഡലത്തിലും വിമതരുടെ വിജയത്തിന് പിന്നില്‍ വ്യത്യസ്ത കാരണങ്ങളാണുള്ളതെന്നും വിലയിരുത്തലുണ്ട്.
പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് പോയിട്ടില്ല. പക്ഷേ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് ഏകീകരിക്കപ്പെട്ടു. കേരളത്തില്‍ നിന്ന് വ്യത്യസ്തമായി ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഭരണവിരുദ്ധ വികാരം കാരണമായെന്ന് ബംഗാള്‍ സിപിഐഎം സമ്മതിക്കുന്നു. ബിജെപിയുടെ വിജയത്തിന് തൃണമൂലിന്റെ ഭരണത്തോടുള്ള അതൃപ്തി വഴിവെച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പരാജയത്തിന്റെ ആഘാതത്തിലും തിരുത്തല്‍ നടപടികളെക്കാള്‍ പ്രതിരോധത്തിനാണ് സിപിഐഎം മുന്‍ഗണന നല്‍കുന്നത്. പാര്‍ട്ടി വിട്ടുപോയവരുടെ നീക്കങ്ങളെ ഗൗരവമായി കാണുന്ന കേന്ദ്ര നേതൃത്വം, വരും ദിവസങ്ങളിലും ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ തുടരും. ഭരണപരമായ വീഴ്ചകള്‍ ചര്‍ച്ചയ്‌ക്കെടുക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വരും ദിവസങ്ങളില്‍ ഭിന്നതയ്ക്ക് കാരണമായേക്കാം.






