
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് രാധിക. ലാല്‍ ജോസ് സംവിധാനം ചെയ്ത ' ക്ലാസ്‌മേറ്റ്‌സ്' എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂെടയാണ് താരം മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ രാധിക തന്റെ പുത്തന്‍ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ രാധിക പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ചുവപ്പ് സാരിയില്‍ അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ''കാറ്റിന് ഒരിക്കലും മറക്കാനാവാത്ത ഒരു പ്രണയകഥ പോലെ അവള്‍ ചുവപ്പണിഞ്ഞു, ആ സായാഹ്നം മുഴുവന്‍ കാറ്റ് അവളുടെ പേര് മന്ത്രിച്ചുകൊണ്ടേയിരുന്നു'' , എന്ന അടിക്കുറിപ്പാണ് രാധിക ചിത്രങ്ങള്‍ക്ക് നല്‍കിയത്. രാധിക പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
' വിയറ്റ്‌നാം കോളനി' എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് രാധിക സിനിമയിലെത്തുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ താരം ചെയ്തു. വിവാഹശേഷം ദുബായില്‍ സ്ഥിരതാമസമാക്കിയ രാധിക ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.






