
ബോളിവുഡിന്റെ നിത്യഹരിത നായിക മാധുരി ദീക്ഷിതിന് ഇന്ന് 59-ാം ജന്മദിനം. പ്രിയതാരത്തിന് ആശംസകളുമായി ആരാധകരും സിനിമാലോകവും സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ, ഭർത്താവ് ഡോ. ശ്രീറാം നേനെ പങ്കുവെച്ച പ്രണയാർദ്രമായ കുറിപ്പാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കവരുന്നത്. മാധുരിക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.
‘എന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ. സൂര്യനു ചുറ്റുമുള്ള മനോഹരമായ മറ്റൊരു വർഷത്തെ യാത്രകൂടി ഇവിടെ ആരംഭിക്കുകയാണ്. ഞങ്ങൾക്കെല്ലാവർക്കും വേണ്ടി എപ്പോഴും കൂടെ നിൽക്കുന്നതിനും, നിന്റെ സ്നേഹവും കരുതലും പങ്കുവെക്കുന്നതിനും നന്ദി,’ എന്നാണ് അദ്ദേഹം കുറിച്ചത്.എന്നായിരുന്നു ശ്രീറാം നേനെയുടെ വാക്കുകള്‍.
1999-ലായിരുന്നു മാധുരി ദീക്ഷിതും ഡോ. ശ്രീറാം നേനെയും തമ്മിലുള്ള വിവാഹം. അരിൻ, റയാൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്.






