
തമിഴ് സിനിമയില്‍ പിന്നണി പാടിത്തുടങ്ങിയ ദിനം ഓര്‍ത്ത് ഗായിക സുജാത മോഹന്‍. പതിമൂന്നാം വയസ്സില്‍ ഇളയരാജയുടെ സംഗീതത്തിലാണ് സുജാത ആദ്യമായി തമിഴ് സിനിമയില്‍ പാടിത്തുടങ്ങിയത്. കവിക്കുയില്‍ എന്ന ചിത്രത്തിലെ കാതല്‍ ഓവിയം കണ്ടേന് എന്ന ഗാനമായിരുന്നു തമിഴ് സിനിമയിലെ സുജാതയുടെ അരങ്ങേറ്റ ഗാനം. ഗായത്രി എന്ന സിനിമയിലെ ഓഡിയോ കാസറ്റിന്റെ കവര്‍ പങ്കുവെച്ചാണ് സുജാത ഇളയരാജയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചത്.
ഇളയരാജയുടെ മാന്ത്രിക സംഗീതത്തില്‍ നിന്നുളള ‘കാതല്‍ ഓവിയം കണ്ടേന്’ എന്ന ഗാനത്തിലൂടെ തമിഴ് സിനിമാ സംഗീത ലോകത്തേക്കുളള എന്റെ യാത്ര ആരംഭിച്ചതില്‍ ഞാന്‍ അനുഗ്രഹീതയും എന്നെന്നും നന്ദിയുളളവളുമാണ്. 13 വയസ്സുളള പെണ്‍കുട്ടിയില്‍ രാജാ സര് വിശ്വാസമര്‍പ്പിച്ച്, അവള്‍ക്ക് ഇത്രയും മനോഹരമായ ഒരു അര്‍ദ്ധ-ശാസ്ത്രീയ മെലഡി സമ്മാനിച്ചു എന്നത് ഇപ്പോഴും എന്റെ ഹൃദയത്തില്‍ അത്ഭുതവും കൃതഞ്ജതയും നിറയ്ക്കുന്നു.
ആദ്യ ഗാനത്തിന് ശേഷം തമിഴില്‍ നിരവധി ഗാനങ്ങള്‍ പാടാന്‍ എനിക്ക് അവസരം ലഭിച്ചു. ‘ഗായത്രി ’എന്ന സിനിമയില്‍ നിന്നുളള ‘കാലൈ പനിയില്‍’ ,‘ജോണി’യില്‍ നിന്നുളള ‘ഒരു ഇനിയ മനത്’, മറ്റു കാലാതീതമായ നിരവധി ഗാനങ്ങള്‍ എന്നിവയെല്ലാം എന്റെ കരിയറിലെ നാഴികക്കല്ലുകള്‍ മാത്രമല്ല, എന്റെ ജീവിതത്തിലെ വിലമതിക്കാനാവാത്ത ഓര്‍മ്മകളുമായി മാറി. രാജാ സര്, നിങ്ങള്‍ നല്കിയ സംഗീതത്തിന് നന്ദി, ലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ എന്നെന്നും നിലനില്‍ക്കുന്ന മെലഡികള്‍ സൃഷ്ടിച്ചതിന് നന്ദി- സുജാതയുടെ വാക്കുകള്‍.






