
തിരുവനന്തപുരം: കൂടെ നിന്നവരെ ഒഴിവാക്കാന്‍ അനുവദിക്കില്ലെന്നും കൂടെയുള്ളവരെ പരിഗണിക്കുന്നില്ലെങ്കില്‍ താനും മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല. ഇന്നലെ മഞ്ഞുരുകിയെന്ന് തോന്നല്‍ ഉളവാക്കിയ രമേശ് ചെന്നിത്തല മന്ത്രിമാരുടെ തീരുമാനം വരുമ്പോള്‍ വീണ്ടും ആഞ്ഞടിക്കുകയാണ്. അതേസമയം രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഇന്ന് കെ.സി. വേണുഗോപാല്‍ അദ്ദേഹത്തെ കാണും.
അന്‍വര്‍സാദത്ത്, ഐ.സി. ബാലകൃഷ്ണന് എന്നിവരെ പരിഗണിക്കണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത്. തന്നെ വേണമെങ്കില്‍ ഒഴിവാക്കിക്കൊള്ളൂ. പക്ഷേ തന്റെ കൂടെ നിന്നു എന്ന് കരുതി കൂടെയുള്ളവരെ അവഗണിക്കരുത് എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞിരിക്കുന്നത്. നേരത്തെ ചെന്നിത്തല പക്ഷേത്തെ നേതാക്കള്‍ ഇന്ന് രാവിലെ കെ.സി. വേണുഗോപാലിനെ കാണാന്‍ എത്തിയിട്ടുണ്ട്.
കെ.സി. വേണുഗോപലും രമേശ് ചെന്നിത്തലയും ഒരുമിച്ച് കൂടുമ്പോള്‍ ആറോളം മന്ത്രിസ്ഥാനങ്ങള്‍ കെ.സി. വേണുഗോപാല്‍ ചോദിക്കുമെന്നും രണ്ടു മന്ത്രിസ്ഥാനം രമേശ് ചെന്നിത്തലയും ചോദിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും ആഗ്രഹിച്ചവരാണ് രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും. അതുകൊണ്ടു തന്നെ മന്ത്രിമാരുടെ കാര്യത്തില്‍ ഇവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കില്ല.
രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് കൊടുക്കാമെന്ന നിലയിലാണ് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എന്നാല്‍ നാല് തവണ എംഎല്‍എ ആയ ആളുകള്‍ ഉള്‍പ്പടെയുണ്ട്. ഇവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണം. എഐസിസി നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടു. അവരുടെ കാര്യത്തില്‍ തീരുമാനമായിട്ട് മന്ത്രിസഭയിലേക്കുണ്ടോ എന്നതില്‍ തീരുമാനമെടുക്കുമെന്നാണ് ചെന്നിത്തലയുടെ നിലപാട്.
ഇന്നലെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് രമേശ് ചെന്നിത്തലയെ കാണാന്‍ എത്തുകയും രമേശ് ചെന്നിത്തല എല്ലാവിധ പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപാദാസ് മുന്‍ഷിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലൂടെ മഞ്ഞുരുകല്‍ സംഭവിച്ചെന്നും ഇനി കാര്യങ്ങള്‍ സുഗമമായി അവസാനിക്കും എന്നെല്ലാം കരുതിയിരുന്നിടത്താണ് പുതിയ സംഭവം.






