
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ മുൻ മന്ത്രി എം ബി രാജേഷ് പരാജയപ്പെട്ടത് പാര്‍ട്ടിക്കുളളിലെ വിഭാഗീയത മൂലമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. കോങ്ങാട് പി കെ ശശി പ്രഭാവം ഉണ്ടായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. എം ബി രാജേഷ് മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി.
സിപിഐഎം തൃത്താല ഏരിയ കമ്മിറ്റിയിലെ ഐക്യമില്ലായ്മ തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചെന്നും വിലയിരുത്തിലുണ്ട്. മണ്ഡലത്തിൽ സിപിഐഎം ഗ്രൂപ്പിസം ശക്തമായിരുന്നു . നെന്മാറയിൽ തിരിച്ചടി നേരിട്ടതിന് പിന്നിലും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണെന്നാണ് ആരോപണം.
. പാലക്കാട്ടെ എൽഡിഎഫ് എൻഎംആർ റസാഖ് മികച്ച സ്ഥാനാർത്ഥിയായിരുന്നു. രണ്ടാം സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പാലക്കാട് ജില്ലയിൽ വിഭാഗീയത ശക്തമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.സീറ്റ് നഷ്ടമായതിന് പിന്നിൽ ഗ്രൂപ്പിസം ആണെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് പറയുന്നത്.






