
തിരുവനന്തപുരം: യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ നിർണ്ണായക തീരുമാനങ്ങളുമായി കോൺഗ്രസ് നേതൃത്വം. മന്ത്രിസ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട ടേം വ്യവസ്ഥ വേണ്ടെന്ന അനൂപ് ജേക്കബിന്റെ ആവശ്യം കോൺഗ്രസ് പൂർണ്ണമായും അംഗീകരിച്ചതായാണ് സൂചന . അനൂപ് ജേക്കബ് തന്നെ മന്ത്രിസ്ഥാനത്ത് തുടരും. മാണി സി. കാപ്പന് ഡെപ്യൂട്ടി സ്പീക്കർ പദവി വാഗ്ദാനം ചെയ്തതായാണ് വിവരം.
പാലായിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പരസ്യമായ ഉറപ്പ് പാലിക്കണമെന്ന ആവശ്യം മാണി സി കാപ്പൻ മുന്നോട്ട് വെക്കുകയുണ്ടായി.അങ്ങോട്ടുപോകുന്ന കാറിൽ ആയിരിക്കില്ല കാപ്പൻ തിരികെ വരിക, കൊടിവെച്ച കാറിലായിരിക്കും മടങ്ങുകയെന്നാണ് വി. ഡി സതീശൻ പാലായിൽ വന്ന് പ്രസംഗിച്ചത്. ‘ടീം യുഡിഎഫ്’ എന്നല്ലേ നേതാക്കൾ പറയുന്നത്, താനും അതിന്റെ ഭാഗമല്ലേ? അതുകൊണ്ട് പറഞ്ഞ വാക്ക് പാലിക്കണമെന്ന് മാണി സി കാപ്പൻ പ്രതികരിച്ചത്.






