More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

ജനവിശ്വാസം കരുത്താകട്ടെ

Authored by Web Desk | Last updated: 17 May 2026, 11:45 PM | 2 min read

Print

കേരളം ഇന്ന്‌ മറ്റൊരു രാഷ്‌ട്രീയ അധ്യായത്തിന്റെ കവാടത്തില്‍ നില്‍ക്കുകയാണ്‌. 102 സീറ്റുകളുടെ ഉജ്വല ജനവിധിയുമായി യു.ഡി.എഫ്‌. അധികാരമേല്‍ക്കുമ്പോള്‍, അത്‌ ഭരണമാറ്റം മാത്രമല്ല;ജനങ്ങളുടെ വലിയ പ്രതീക്ഷകളും അതോടൊപ്പം ചേരുന്ന ഉത്തരവാദിത്വവുമാണ്‌. പതിനൊന്ന്‌ ദിവസത്തെ അനിശ്‌ചിതത്വത്തിനും ചര്‍ച്ചകള്‍ക്കും ശേഷം മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ വി.ഡി. സതീശന്‍ എത്തുകയും, പിന്നാലെ അതിവേഗം മന്ത്രിസഭ രൂപീകരിക്കുകയും ചെയ്‌തതില്‍നിന്നു തന്നെ പുതിയ സര്‍ക്കാരിന്റെ രാഷ്‌ട്രീയ സന്ദേശം വ്യക്‌തമാണ്‌ - നേതൃത്വം ഉറച്ചതും ഭരണനിര്‍വഹണം സമയബന്ധിതവുമാകണം.

മുഖ്യമന്ത്രി സതീശന്‍ അധികാരമേല്‍ക്കുന്നതിന്‌ മുമ്പ്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയനെ സന്ദര്‍ശിച്ചതും, സംസ്‌ഥാന വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന്‌ തുറന്നുപറഞ്ഞതും കേരള രാഷ്‌ട്രീയത്തില്‍ ആരോഗ്യകരമായൊരു സംസ്‌കാരത്തിന്റെ സൂചനയാണ്‌. പരസ്‌പര രാഷ്‌ട്രീയ ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴും വികസന കാര്യങ്ങളില്‍ സംവാദവും സഹകരണവും ഉണ്ടാകണമെന്ന സന്ദേശം ജനാധിപത്യത്തിന്‌ കരുത്തേകുന്നതാണ്‌.

പുതിയ മന്ത്രിസഭയുടെ മറ്റൊരു പ്രത്യേകത, പരിചയസമ്പന്നരുടെയും യുവതലമുറയുടെയും ഒരു സംതുലിത സംയോജനമാണെന്നതാണ്‌. ഭരണപരിചയമുള്ള നേതാക്കള്‍ക്കൊപ്പം പുതിയ ആശയങ്ങളും സാങ്കേതിക ബോധവുമുള്ള യുവമുഖങ്ങള്‍ ഇടംപിടിക്കുന്നത്‌ കാലത്തിന്റെ ആവശ്യമാണ്‌. കേരളം ഇന്ന്‌ നേരിടുന്ന വെല്ലുവിളികള്‍ പരമ്പരാഗത ഭരണരീതികളിലൂടെ മാത്രം പരിഹരിക്കാനാവില്ല. അതിനായി നവീന സമീപനവും ദീര്‍ഘദര്‍ശനവുമുള്ള ഭരണസംവിധാനം അനിവാര്യമാണ്‌.

എന്നാല്‍, ആഘോഷങ്ങള്‍ അവസാനിക്കുന്നിടത്താണ്‌ യഥാര്‍ത്ഥ പരീക്ഷണം ആരംഭിക്കുന്നത്‌. പുതിയ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്‌ കടന്നുപോകുന്നത്‌. നിത്യചെലവുകള്‍ പോലും കടം വാങ്ങി നടത്തേണ്ട അവസ്‌ഥയാണെന്ന്‌ മുന്‍ പ്ലാനിങ്‌ മന്ത്രി കെ.സി. ജോസഫ്‌ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ മുടങ്ങാതെ നല്‍കുക, ആരോഗ്യവിദ്യാഭ്യാസ മേഖലകളെ പുനരുജ്‌ജീവിപ്പിക്കുക, നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്‌ടിക്കുക, ഐ.ടി. എ.ഐ. മേഖലകളില്‍ തൊഴിലവസരങ്ങള്‍ വികസിപ്പിക്കുക എന്നിവയെല്ലാം പുതിയ സര്‍ക്കാരിന്റെ അടിയന്തര അജന്‍ഡയിലുണ്ടാകണം.

സര്‍ക്കാരിന്റെ ആദ്യനടപടികളില്‍ ഒന്നായി സംസ്‌ഥാനത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്‌ഥിതിയെക്കുറിച്ചുള്ള ധവളപത്രം തയാറാക്കേണ്ടതിന്റെ ആവശ്യകത പ്രസക്‌തമാണ്‌. കിഫ്‌ബിയുടെ പുനസംഘടന, ചെലവു നിയന്ത്രണം, വരുമാന വര്‍ധന എന്നിവയില്‍ കര്‍ശനവും ചിലപ്പോള്‍ അപ്രിയവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

ആരോഗ്യവും വിദ്യാഭ്യാസവും പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്ന മേഖലയാണ്‌. മെഡിക്കല്‍ കോളജുകളിലെ അടിസ്‌ഥാന സൗകര്യക്കുറവും മരുന്ന്‌ ക്ഷാമവും സര്‍വകലാശാലകളിലെ ഭരണപ്രതിസന്ധികളും കേരളത്തിന്റെ പൊതുസംവിധാനങ്ങളെ ദുര്‍ബലമാക്കിയിട്ടുണ്ട്‌. ലോകോത്തര നിലവാരം എന്ന അവകാശവാദങ്ങളെക്കാള്‍ പൊതുജനങ്ങള്‍ക്ക്‌ വിശ്വാസം നല്‍കുന്ന കാര്യക്ഷമതയാണ്‌ ഇപ്പോള്‍ ആവശ്യമായത്‌. സര്‍ക്കാര്‍ ആശുപത്രികളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ജനങ്ങള്‍ വിശ്വാസം കണ്ടെത്തേണ്ട സാഹചര്യം സൃഷ്‌ടിക്കണം.

തൊഴിലില്ലായ്‌മയും യുവജനങ്ങളുടെ വിദേശപ്പലായനവും മറ്റൊരു വലിയ വെല്ലുവിളിയാണ്‌. ഐടി, എ.ഐ., സ്‌റ്റാര്‍ട്ടപ്പ്‌, വ്യവസായ മേഖലകളില്‍ വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കേരളം മത്സരക്ഷമമാകണം. ടെക്‌നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കും തുടങ്ങി വച്ച വളര്‍ച്ചയുടെ ഗതി മന്ദഗതിയിലായെന്ന്‌ വിമര്‍ശനമുണ്ട്‌. വ്യവസായ സൗഹൃദ നിയമപരിഷ്‌കാരങ്ങളും അടിസ്‌ഥാന സൗകര്യ വികസനവും വൈകിക്കൂടാ. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഭാവി സാമ്പത്തിക വളര്‍ച്ചയുടെ കേന്ദ്രബിന്ദുവാകാന്‍ സാധ്യതയുള്ള പദ്ധതിയാണ്‌. അതിന്റെ റോഡ്‌ റെയില്‍ കണക്‌ടിവിറ്റിയും അനുബന്ധ സൗകര്യങ്ങളും അതിവേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്‌.

അതേസമയം, ജനക്ഷേമ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സാമ്പത്തിക അച്ചടക്കവും സര്‍ക്കാര്‍ പാലിക്കണം. ക്ഷേമപദ്ധതികളും വികസനവും തമ്മില്‍ തുലനം കണ്ടെത്തുക എന്നതാണ്‌ ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണപരമായ വെല്ലുവിളി. സര്‍ക്കാരര്‍ ഓരോ രൂപ ചെലവാക്കുന്നതും പൊതുപ്രയോജനത്തിന്‌ ആണെന്ന വിശ്വാസം ജനങ്ങളില്‍ ഉണ്ടാക്കണം.

പ്രതിപക്ഷത്തിനും ഇതില്‍ വലിയ ഉത്തരവാദിത്വമുണ്ട്‌. നിര്‍മാണാത്‌മക വിമര്‍ശനവും ജനകീയ ഇടപെടലും നടത്തുന്ന പ്രതിപക്ഷമാകണം ഇടതുമുന്നണി. സംസ്‌ഥാന താല്‍പര്യങ്ങളില്‍ സഹകരിക്കുകയും ഭരണവൈകല്യങ്ങളെ ശക്‌തമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ജനാധിപത്യ പ്രതിപക്ഷം കേരളത്തിന്‌ ആവശ്യമാണ്‌. പിണറായി വിജയന്റെ അനുഭവസമ്പത്തും ഭരണപരിചയവും ഈ ഘട്ടത്തില്‍ സംസ്‌ഥാനത്തിന്‌ പ്രയോജനപ്പെടേണ്ടതാണ്‌.

വി.ഡി. സതീശന്റെ ഉയര്‍ച്ച കേരള രാഷ്‌ട്രീയത്തില്‍ ഒരു പുതിയ രാഷ്‌ട്രീയ ശൈലിയുടെ ഉദയമായി വിലയിരുത്തപ്പെടുന്നു. ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയവും സാമൂഹിക മാധ്യമങ്ങളിലെ ശക്‌തമായ സാന്നിധ്യവും അദ്ദേഹത്തെ വ്യത്യസ്‌തനാക്കി. എന്നാല്‍, ജനപ്രീതി ഭരണവിജയത്തിന്റെ ഉറപ്പല്ല. ജനങ്ങള്‍ ഉയര്‍ത്തിയ പ്രതീക്ഷകള്‍ക്ക്‌ അനുസരിച്ച്‌ പ്രവര്‍ത്തിക്കുമ്പോഴേ ഈ സര്‍ക്കാര്‍ ചരിത്രത്തില്‍ സ്‌ഥാനം നേടുകയുള്ളൂ.

കേരളം ഇന്ന്‌ പ്രതീക്ഷയുടെയും ആശങ്കയുടെയും അതിര്‍ത്തിയിലാണ്‌. സാമ്പത്തിക പ്രതിസന്ധിയും സാമൂഹിക വെല്ലുവിളികളും രാഷ്‌ട്രീയ ധ്രുവീകരണവും നിറഞ്ഞ കാലഘട്ടത്തില്‍ അധികാരമേല്‍ക്കുന്ന ഈ മന്ത്രിസഭയ്‌ക്ക്‌ മുന്നിലുള്ള വഴി എളുപ്പമല്ല. എന്നാല്‍, ജനവിശ്വാസത്തെ കരുത്താക്കി സുതാര്യവും ദൂരദര്‍ശിയുമായ ഭരണനിര്‍വഹണം കാഴ്‌ചവയ്‌ക്കാനാകണം സര്‍ക്കാരിന്റെ ശ്രമം.

പുതിയ മന്ത്രിസഭയ്‌ക്ക്‌ ആശംസകള്‍. ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക്‌ ഒത്തുയരുന്ന ഭരണവും, വികസനവും, സാമൂഹികനീതിയും ഉറപ്പാക്കുന്ന ഒരു ഭരണകാലം കേരളത്തിന്‌ സമ്മാനിക്കാനാകട്ടെ.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

No Image

തേനീച്ച: പ്രകൃതിയുടെ സൂക്ഷ്‌മ നിര്‍മാതാക്കള്‍

ഇന്തോ-മെഡിറ്ററേനിയന്‍ തന്ത്രപരമായ പങ്കാളിത്തം

ഇന്തോ-മെഡിറ്ററേനിയന്‍ തന്ത്രപരമായ പങ്കാളിത്തം

കേരളം യു.പിയല്ല; അതിനേക്കാള്‍ മികച്ചതുമല്ല ചില കാര്യങ്ങളില്‍

കേരളം യു.പിയല്ല; അതിനേക്കാള്‍ മികച്ചതുമല്ല ചില കാര്യങ്ങളില്‍

വാഗ്‌ദാനങ്ങളില്‍നിന്ന്‌ ഭരണ നടപടികളിലേക്ക്‌

വാഗ്‌ദാനങ്ങളില്‍നിന്ന്‌ ഭരണ നടപടികളിലേക്ക്‌

ക്യാപ്‌റ്റന്‍ വി.ഡി; ടീം കെ.സി.

ക്യാപ്‌റ്റന്‍ വി.ഡി; ടീം കെ.സി.

പ്രഹരമായി 
ഇന്ധനവില വര്‍ധന

പ്രഹരമായി ഇന്ധനവില വര്‍ധന