
അമേരിക്കക്കാരുടെ മനസ്സ് കീഴടക്കുകയാണ് പൂജ ബാവിഷി എന്ന ഇന്ത്യന്‍ വംശജ. ഐസ്ക്രീം ബിസിനസുമായി എത്തിയ അമേരിക്കക്കാര്‍ക്കിടയില്‍ വലിയ സംസാരവിഷയമായി മാറിയിരിക്കുന്ന യുവതി കെട്ടിപ്പടുത്ത മലായ് ഐസ്ക്രീം ബ്രാന്‍ഡ് ഇപ്പോള്‍ സംസാരവിഷയമാണ്. പ്രതിവര്‍ഷം 23 കോടി രൂപയുടെ വരുമാനമാണ് അവര്‍ ഉണ്ടാക്കുന്നത്. അമേരിക്കക്കാരുടെ കണക്കുകളില്‍ 2.8 മില്യണ്‍ ഡോളര്‍.
ഒരു ഉപഭോക്താവ് കൂടിയായ 'ദി ന്യൂയോര്‍ക്ക് ടൈംസ്' ഫുഡ് റൈറ്റര്‍ പ്രശംസിച്ചതോടെയാണ് ഇന്ത്യന്‍ വംശജയുടെ വിജയഗാഥ മാധ്യമശ്രദ്ധ നേടിയത്. കമ്പനിയുടെ രേഖകള്‍ പരിശോധിച്ച മാധ്യമം, 2025-ല്‍ മാത്രം മലായ് 2.8 മില്യണ്‍ ഡോളറിന്റെ മൊത്തം വില്‍പ്പന നടത്തിയതായി കണ്ടെത്തി. 2024, 2025 വര്‍ഷങ്ങളില്‍ ഈ ബിസിനസ്സ് മികച്ച ലാഭത്തിലായിരുന്നു.
മലായ് ഇപ്പോള്‍ വമ്പന്‍ ഹോള്‍സെയില്‍, ഇ-കോമേഴ്സ് ബിസിനസ്സായി മാറിയിരിക്കുന്നു. 42 കാരിയായ പൂജ 2015-ലാണ് 'മലായ്' ആരംഭിക്കുന്നത്. നിലവില്‍ ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളിലായി നാല് ഔട്ട്ലെറ്റുകള് ഈ ബ്രാന്‍ഡിനുണ്ട്.
ചോക്ലേറ്റിനും വാനിലയ്ക്കും അപ്പുറത്തേക്ക് ചിന്തിക്കുന്നു എന്നതാണ് മലായുടെ പ്രത്യേകതയെന്ന് പൂജ ബാവിഷി സിഎന്‍ബിസി മേക്ക് ഇറ്റിനോട് പറഞ്ഞു. 'ഏലയ്ക്ക, റോസ്, കുങ്കുമപ്പൂവ്, ജാതിക്ക തുടങ്ങിയ ഫ്ലേവറുകള്‍ ഐസ്ക്രീമില് അവതരിപ്പിക്കുന്നു. ലോകമെമ്പാടും നിരവധി ആളുകള്‍ക്ക് പരിചിതമായ ഈ ഫ്ലേവറുകളെ അമേരിക്കന്‍ വിപണിയിലെ പ്രധാന ഫ്ലേവറുകളാക്കി മാറ്റാനാണ് ശ്രമം.
ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് അര്‍ബന്‍ പ്ലാനിംഗില്‍ ബിരുദം നേടിയ വ്യക്തിയാണ് പൂജ ബാവിഷി. ഇതിന് മുമ്പ് വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഇക്വല് റൈറ്റ്സ് സെന്റര്‍' എന്ന ലാഭരഹിത സംഘടനയില്‍ സിവില്‍ റൈറ്റ്സ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ആയിരുന്നു. ഒരു ഡിന്നര്‍ പാര്‍ട്ടിയില്‍ സുഹൃത്തുക്കള്‍ക്കായി വീട്ടില്‍ വെച്ച് ഒരു ഹോംമേഡ് ഐസ്ക്രീം തയ്യാറാക്കിയതോടെയാണ് എല്ലാം തുടങ്ങിയത്. അവര്‍ പരീക്ഷണാര്‍ത്ഥം ഉണ്ടാക്കിയ 'ഇഞ്ചി-തക്കോലം' ഫ്ലേവര്‍ ഐസ്ക്രീം വന്‍ വിജയമായി മാറി.
ഇതിനിടയിലാണ് തന്റെ ഒരു പതിവ് ഉപഭോക്താവ് കൂടിയായ 'ദി ന്യൂയോര്‍ക്ക് ടൈംസ്' ഫുഡ് റൈറ്റര്‍ മലായ് ഐസ്ക്രീമിനെ പ്രശംസിച്ച് എഴുതിയത്. ഇത് പൂജയ്ക്ക് വലിയ മാധ്യമശ്രദ്ധ ലഭിച്ചു. അതിനുശേഷം, ലാഭത്തേക്കാള്‍ ബിസിനസ്സ് വിപുലീകരിക്കുന്നതിലേക്ക് മാത്രമായി അവരുടെ ശ്രദ്ധ. 2017-ല്‍ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ലഭിച്ച ചെറിയൊരു തുക ഉപയോഗിച്ച് അവര്‍ ന്യൂയോര്‍ക്കിലുടനീളം താല്‍ക്കാലിക ഫുഡ് സ്റ്റാളുകളും പോപ്പ്-അപ്പുകളും ആരംഭിച്ചു.
ഇന്ത്യന്‍ ഫ്ലേവറുകള്‍ എന്നത് ഒരു പരീക്ഷണാടിസ്ഥാനത്തിലുള്ള ഒന്നല്ലെന്ന് പൂജ ബാവിഷി വ്യക്തമാക്കുന്നു. 'തലമുറകളായി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ ദിവസേന ആസ്വദിക്കുന്ന ഫ്ലേവറുകളാണിവ... അതിനാല്‍, ഇത് മുന്‍നിര അമേരിക്കന്‍ വിപണിയിലേക്ക് പരിചയപ്പെടുത്താന്‍ കഴിഞ്ഞതിലും അതില്‍ ഒരു ലീഡര്‍ ആകാന്‍ സാധിക്കുകയും ചെയതു.






